തീരദേശ പരിപാലന നിയമം ലംഘിച്ച് വെളിയംകോട് റിസോര്‍ട്ട് പണിയുന്നു
പൊന്നാനി: വെളിയംകോട് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് വെളിയംകോട് കൂറ്റന്‍ റിസോര്‍ട്ട് നിര്‍മിക്കുന്നു. പ്രകൃതിലോലമായ പ്രദേശങ്ങളെ മണ്ണിട്ട് മൂടിയും ഇടത്തോടുകളെ മണ്ണിട്ട് നികത്തിയുമാണ് റിസോര്‍ട്ട് പണിയാന്‍ ശ്രമിക്കുന്നത്.
പുതുപൊന്നാനി പാലത്തിന് സമീപത്തായാണ് വെളിയംകോട് പഞ്ചായത്ത് പരിധിയില്‍ പ്രകൃതി ദുര്‍ബലമായ പ്രദേശങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. വെളിയംകോട് പഞ്ചായത്തിലുള്ള ഒരു വ്യക്തിയുടെ സ്വകാര്യ സ്ഥലം പാട്ടത്തിനെടുത്താണ് ഇപ്പോള്‍ മണ്ണിട്ട് നികത്തല്‍ ആരംഭിച്ചിട്ടുള്ളത്. നാട്ടുകാരോട് കമ്മ്യൂണിറ്റി ഹാള്‍ പണിയുന്നുവെന്നാണ് വിശദീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവിടെ റിസോര്‍ട്ടാണ് പണിയുന്നതെന്നാണ് ശക്തമായ പരാതിയുള്ളത്. എക്കോപാര്‍ക്ക് എന്ന പേരിലാണ് റിസോര്‍ട്ട് വരുന്നത്. കണ്ടല്‍ക്കാടുകളും ഇടത്തോടുകളും ധാരാളമുള്ള പ്രദേശം മുഴുവന്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രകൃതിയെ നശിപ്പിക്കുന്നതോടെപ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട് ഭീഷണിയും വര്‍ധിക്കും. പ്രദേശത്തെ ചില ഭൂമാഫിയകള്‍ ചേര്‍ന്നാണ് എക്കോ പാര്‍ക്ക് പണിയുന്നത്. അധികൃതരും ഈ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപണം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."