രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങിയില്ല; വില്ലേജ് ഓഫിസര്‍ക്ക് സ്ഥലംമാറ്റം
തിരുനാവായ: രാഷ്ട്രീയ പാര്‍ട്ടി നേതാവിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് വഴങ്ങാത്ത വില്ലേജ് ഓഫിസര്‍ക്ക് സ്ഥലമാറ്റം. നിയമപരമല്ലാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ച തിരുനാവായ വില്ലേജ് ഓഫിസര്‍ സുനില്‍ റോയിയെയാണ് സ്ഥലംമാറ്റിയത്. മുന്‍ പഞ്ചായത്ത് അംഗമായ സി.പി.ഐ നേതാവിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദമാണത്രേ സ്ഥലമാറ്റത്തിന് പിന്നില്‍.
ഭരണകക്ഷി നേതാവെന്ന പേരില്‍ വില്ലേജ് ഓഫിസില്‍ പല വിഷയങ്ങളുമായി നിരന്തരം കയറി ഇറങ്ങുന്ന ഇദ്ദേഹം നിയമപരമല്ലാത്ത പല കാര്യങ്ങളും ചെയ്ത് കൊടുക്കാന്‍ സുനില്‍ റോയിക്ക് മുകളില്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്രേ. നാല് മാസം മുന്‍പ് കൊടക്കല്ലിലെ ചില ഭൂമികളുടെ നികുതി സ്വീകരിപ്പിക്കാന്‍ നടത്തിയ ശ്രമവും പട്ടികജാതിക്കാരനായ കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിഷയത്തിലും ഓഫിസറുമായി പ്രശ്‌നമുണ്ടായി.
ഇന്ന് തന്നെ കിടക്കയും കട്ടിലും എടുത്ത് നാടുവിടേണ്ടി വരുമെന്നും താന്‍ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണെന്നും ഭീഷണി മുഴക്കി. ഇതിനു ശേഷമാണ് സുനില്‍ റോയിയെ ഇരിമ്പിളിയം വില്ലേജ് ഓഫിസിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ജനകീയനായ വില്ലേജ് ഓഫിസറെ സ്ഥലംമാറ്റിയ അധികൃതരുടെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."