യമനില്‍ സഖ്യസേനാ വ്യോമാക്രമണത്തില്‍ 23 മരണം
റിയാദ്: യമനില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. കിഞ്ഞ ദിവസം 24 മണിക്കൂറിനിടെ അഞ്ച് യമന്‍ പ്രവിശ്യകളില്‍ നടത്തിയ 27 വ്യോമാക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ചെങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഹുദൈദയിലാണ് ഏറ്റവും ശക്തമായ വ്യോമാക്രമണം നടന്നത്.
ഇവിടെ 20 ല്‍ പരം സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി വിമത വിഭാഗത്തോട് അടുപ്പമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ തന്നെ സഊദി വ്യോോമ സേന നടത്തിി മറ്റൊരാക്രമണത്തില്‍ 3 പേരും കൊല്ലപ്പെട്ടു.
ഇവിടെ പ്രമുഖ മാര്‍ക്കറ്റിനെ ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടന്നത്. തൊട്ടടുത്ത പെട്രോള്‍ സ്റ്റേഷനും ആക്രമണത്തില്‍ തീപിടിച്ചു.
മറ്റൊരു നഗരമായ സഅദയെ ലക്ഷ്യമാക്കി 13 തവണ വ്യോമാക്രമണം നടന്നു. ഇവിടെ സിവിലിയന്മാര്‍ക്ക് കനത്ത നാശ നഷ്ടം ഉണ്ടായി. കൂടാതെ, മആരിബ് പ്രവിശ്യ, നഹം, ബരന്‍, മിദ്‌റാഗ്, ഇയാല്‍ മുഹമ്മദ് മേഖലകളിലും വ്യോമാക്രമണം നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."