HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ പൂര്‍ണം
backup
January 03 2018 | 08:01 AM
പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദിഷ്ട എന്‍.എം.സി ബില്ലിനെതിരേ ഐ.എം.എയുടെ ആഭിമുഖ്യത്തിലുള്ള സമരം പെരിന്തല്‍മണ്ണയില്‍ പൂര്‍ണം. സമരത്തിന്റെ ഭാഗമായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അടിയന്തര സേവനങ്ങള്‍ ഒഴികെയുള്ള ജോലികള്‍ ബഹിഷ്കരിച്ച് സമരം ചെയ്തു. തുടര്‍ന്ന് ഐ.എം.എ ഹാളില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ മെഡിക്കല്‍ കമ്മിഷന് ബില്ലിനെതിരേയുള്ള പ്രമേയം അംഗീകരിച്ചു. ഭാരതത്തിലെ ആരോഗ്യ മേഖലയെ പൂര്‍ണമായും തകര്‍ക്കാന്‍ കെല്‍പ്പുള്ള ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നും പ്രസ്തുത ബില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും യോഗത്തില്‍ ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ. കെ.എ സീതി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."