കാലത്തിന്റെ കാഴ്ചകളുമായി കറുത്ത നട്ടുച്ച കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ജാഥ പ്രയാണം തുടങ്ങി
ചെറുവത്തൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ കലാജാഥ 'കറുത്ത നട്ടുച്ച' പ്രയാണമാരംഭിച്ചു. ലഘുനാടകം, സംഗീതശില്പം, തെരുവ് നാടകം എന്നിവയാണ് കലാജാഥയില്‍ അവതരിപ്പിക്കുക. പ്രവീണ്‍ കാടകം, രാമചന്ദ്രന് വേലേശ്വരം, ഉണ്ണിരാജ് ചെറുവത്തൂര്‍, അമൃത വെള്ളച്ചാല്‍ എന്നിവരാണ് പരിശീലനം നല്‍കിയത്. പത്തുവരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ കാംപസുകളില്‍ ജാഥ പര്യടനം നടത്തും. ജാഥ പര്യടനം പൊന്മാലത്ത് എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്മാന് സി.പി ഷിജു അധ്യക്ഷനായി. സി.എം വിനയചന്ദ്രന്, കെ. സുധാകരന്, മാധവന് മണിയറ, വി. ചന്ദ്രന്, കുത്തൂര്‍ കണ്ണന്, വിപിന്‍രാജ്, അനുശ്രീ ശ്രീജിത്ത് രവീന്ദ്രന് സംസാരിച്ചു. ഇന്നു മഞ്ചേശ്വരം ഗോവിന്ദപൈ കോളജ്, കാസര്‍കോട് ഗവ. കോളജ്, കുണിയ കോളജ്, പെരിയ അംബേദ്കര്‍ കോളജ്, പടന്നക്കാട് നെഹ്രു കോളജ് എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം കാഞ്ഞങ്ങാട് ടൗണില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."