HOME
DETAILS
MAL
ക്വാറിക്ക് എന്‍.ഒ.സി തീരുമാനം ജനദ്രോഹപരം: എം.എല്‍.എം
backup
January 03 2018 | 08:01 AM
കേളകം: നാരങ്ങാത്തട്ട് കരിങ്കല്‍ ക്വാറിക്ക് എന്‍.ഒ.സി നല്കിയ കേളകം പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം ജനദ്രോഹമാണെന്നും തീരുമാനം തിരുത്തണമെന്നും അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. നാരങ്ങാത്തട്ടില്‍ പുതുതായി ആരംഭിക്കുന്ന കരിങ്കല്‍ ക്വാറിക്കെതിരേ ക്വാറിവിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ അടക്കാത്തോടില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. പ്രകൃതി സംരക്ഷിക്കേണ്ടത് കൂട്ടായ ആവശ്യമാണ്. നാരങ്ങാത്തട്ട്, ശാന്തിഗിരി, കരിയംകാപ്പ് ഭാഗത്തെ ജനങ്ങള്‍ ഉയര്‍ത്തുന്ന ജീവിത പ്രശ്നമാണ് കരിങ്കല്‍ ക്വാറി. ഇതിനെതിരേ ഉയര്‍ത്തുന്ന സമരത്തിന് ജനപ്രതിധി എന്ന നിലയില്‍ ജനപക്ഷത്ത് നില്ക്കാന് താന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി ചെയര്മാന് ജമാല്‍ കാലായില്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."