ജില്ലയില്‍ മെഡിക്കല്‍ ബന്ദ് പൂര്‍ണം ഡോക്ടര്‍മാര്‍ പണിമുടക്കി
തളിപ്പറമ്പ്: നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ മെഡിക്കല്‍ ബന്ദ് ജില്ലയില്‍ പൂര്‍ണം. മിക്ക ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കാളികളായി. സ്വകാര്യ മേഖലയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പണിമുടക്ക് രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു. സങ്കര വൈദ്യത്തെ നിയമവല്‍ക്കരിക്കുകയും അശാസ്ത്രീയ വൈദ്യവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിനെതിരെയാണ് ഐ.എം.എയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍ ബന്ദിന് ആഹ്വാനം ചെയ്തത്.
പരിയാരത്ത് പണിമുടക്കിയ ഡോക്ടര്‍മാര്‍ മാര്‍ച്ച് നടത്തി. ഡോ. എം. മുകുന്ദന്‍, ഡോ. കെ.വി ബാബു, ഡോ. ഷീബ രാമദാസ്, കെ.വി പത്മനാഭന്‍ നേതൃത്വം നല്‍കി. തളിപ്പറമ്പ് ഐ.എം.എ ഹാളില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ഡോ. കെ.വി മുകുന്ദന്‍, ഡോ. നവീന്‍ സി. ബാലന്‍, ഡോക്ടര്‍മാരായ ദേവസ്യ, ശാന്തി, പ്രശാന്ത് നായ്ക്ക്, കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."