സഹപ്രവര്‍ത്തകന്റെ പണം കവര്‍ന്നു കടന്ന ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
ചെറുപുഴ: പുളിങ്ങോത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ പണം കവര്‍ന്ന ബന്ധുവിനെ ചെറുപുഴ പൊലിസ് അറസ്റ്റു ചെയ്തു. ബംഗാള്‍ സ്വദേശി ബിമല്‍ റോയിയെ(32)യാണ് കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തത്. ജനുവരി 16നായിരുന്നു കേസിനാസ്പദമായ സംഭവം. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആരും റോയിയുടെ 98,000 രൂപയാണ് നഷ്ടപ്പെട്ടത്. ഇയാള്‍ താമസിച്ചിരുന്ന റൂമിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. പൊലിസിന് റൂമിനുള്ളില്‍ നിന്ന് കിട്ടിയ ബസ് ടിക്കറ്റാണ് കേസിന് വഴിത്തിരിവായത്.
പ്രതിയായ ബിമല്‍ റോയ് മൂന്നു മാസം മുന്‍പ് ഈ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു. പിന്നീട് ഇയാള്‍ കയ്യൂരിലേക്ക് മാറുകയായിരുന്നു. സംഭവം നടന്ന ദിവസം കയ്യൂരില്‍ നിന്ന് പണി അവസാനിപ്പിച്ച് പുളിങ്ങോത്തെത്തി പണം അപഹരിച്ച ശേഷം കോഴിക്കോടേക്ക് കടക്കുകയും അവിടെനിന്ന് കോട്ടയത്ത് എത്തുകയുമായിരുന്നു. ഇതിനിടെ സിം കാര്‍ഡ് മാറ്റിയ ഇയാള്‍ മറ്റൊരു നമ്പറില്‍ ഭാര്യയെ വിളിച്ചിരുന്നുവത്രേ. ആ നമ്പര്‍ പിന്തുടര്ന്നാണ് ഇയാളെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."