പ്രകൃതി സംരക്ഷണ സന്ദേശവുമായി 56കാരന്റെ സൈക്കിള്‍ യാത്ര
ബദിയടുക്ക(കാസര്‍കോട്): പ്രകൃതിയെ തൊട്ടറിഞ്ഞ് പ്രകൃതി സംരക്ഷണ സന്ദേശവുമായി സൈക്കിളില്‍ യാത്ര തുടരുകയാണ് 56 കാരനായ ചെന്നൈ വാറങ്കല്‍ സ്വദേശിയായ അന്‍ബു ചാള്‍സ്. 2005 ല്‍ ഉണ്ടായ സുനാമി ദുരന്തത്തെ കുറിച്ച് പഠനം നടത്തിയ ചാല്‍സ് തന്റെ അധ്യാപക വൃത്തി ഉപേക്ഷിച്ചുകൊണ്ട് രണ്ടു വര്‍ഷം മുമ്പ് പ്രകൃതി സംരക്ഷണത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്നയെന്ന ലക്ഷ്യത്തോടെയാണ് സൈക്കിളില്‍ യാത്ര പുറപട്ടത്. ഇതിനകം ആന്ദ്രപ്രദേശ്, മധ്യ പ്രദേശ്, പഞ്ചാബ്, ചത്തിസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാന്, ഉത്തര പ്രദേശ്, പഞ്ചാബ് തുടങ്ങി വിവിധ രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ച അന്പുചാല്സ് കഴിഞ്ഞ ദിവസം ബദിയഡുക്കയിലെത്തി. 8,000 ല്‍ പരം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയ ചാള്‍സിന്റെ ക്ലാസിലേക്ക് എംഎല്‍എ, എം.പി മാര്‍ അടക്കം സമൂഹത്തിലെ വിശിഷ്ട വ്യക്തികളും തന്റെ ക്ലാസിലേക്ക് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. സാമൂഹ്യ ശാസ്ത്രത്തില്‍ ബിരുദമെടുത്ത് വാറങ്കല്ലില്‍ അധ്യാപകനായി സേവനം അനുഷ്ട്ടിച്ചിരുന്ന ചാള്‍സ് ഇപ്പോള്‍ പ്ലാസ്റ്റികില്‍ നിന്നും മുക്തിനേടി ശൂചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയെന്ന സന്ദേശമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെയോ മറ്റു സന്നദ്ധസംഘടനകളുടെയോ യാതൊരു വിധ സഹായവുമില്ലാതെയാണ് ചാള്‍സ് പ്രകൃതി സംരക്ഷണ സന്ദേശ യാത്രയുമായി മുന്നോട്ട് നീങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."