മനുഷ്യ ജാലികക്ക് കാഞ്ഞങ്ങാട് ഒരുങ്ങി
കാഞ്ഞങ്ങാട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ ഉച്ചയ്ക്ക് മൂന്നിനു എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയ്ക്ക് കാഞ്ഞങ്ങാട് ഒരുങ്ങി. പുതിയക്കോട്ട മഖാം പരിസരത്ത് നിന്ന് മൂന്നുമണിയോടെയാണ് ജാലിക റാലി ആരംഭിക്കുക. തുടര്‍ന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിക്കും. റാലിക്കും പൊതുപരിപാടിക്കും സംബന്ധിക്കുന്ന ആയിരക്കണക്കിന് സംഘടന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ കാഞ്ഞങ്ങാട് ഒരുങ്ങി.
ജാലികാ റാലി, പ്രതിജ്ഞ, ദേശീയോദ്ഗ്രഥന ഗാനം, പ്രമേയ പ്രഭാഷണം എന്നിവ മനുഷ്യ ജാലികയുടെ ഭാഗമായി നടക്കും. റാലിയുടെ മുന്നിരയില്‍ സംസ്ഥാന ജില്ലാ ഭാരവാഹികളും സ്വാഗത സംഘം ഭാരവാഹികളും നേതൃത്വം നല്‍കും. തൊട്ട് പിറകിലായി കറുപ്പ് പാന്റും വെളള ഷര്‍ട്ടും കോട്ടും കുങ്കുമ നിറത്തിലുള്ള തൊപ്പിയും ധരിച്ച് വിഖായ അംഗങ്ങളും തുടര്‍ന്ന് വെള്ള വസ്ത്രവും തൊപ്പിയും ധരിച്ചു ത്വലബാ അംഗങ്ങളും കറുപ്പു പാന്റും വെള്ള ഷര്‍ട്ടും പച്ച തൊപ്പിയും ധരിച്ച് കാംപസ് അംഗങ്ങളും അണിനിരയ്ക്കും. ജില്ലയിലെ പതിനൊന്ന് മേഖലയുടെയും ഭാരവാഹികളും പ്രവര്‍ത്തകന്മാരും മേഖല തിരിച്ച് ബാനറിന് പിന്നില്‍ അണിനിരയ്ക്കും. ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന്മാരെ അണിനിരത്തിയ മികച്ച മൂന്ന് മേഖലക്ക് ചടങ്ങില്‍ വച്ച് അവാര്‍ഡ് നല്‍കും. നാളെ ജില്ലയിലെ മുഴുവന്‍ ശാഖകളിലും വിളംബരം നടക്കും. ജാലിക റാലില്‍ സംബന്ധിക്കാന്‍ മുഴുവന്‍ ആളുകളെയും പങ്കെടുപ്പിക്കാന്‍ ശാഖ, ക്ലസ്റ്റര്‍, മേഖല ജില്ലാ ഭാരവാഹികളും ,പ്രവര്‍ത്തകന്മാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി, സ്വാഗത സംഘം ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി, വര്‍ക്കിംങ്ങ് ചെയര്‍മാന്‍ ഇസ്മാഈല്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ റശീദ് ഫൈസി, വര്‍ക്കിങ്ങ് കണ്‍വീനര്‍ ശറഫുദ്ധീന്‍ കുണിയ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."