അനധികൃതമായി സൂക്ഷിച്ച മണല്‍ശേഖരം കണ്ടെത്തി
കാസര്‍കോട്: ചെമ്മനാട് പാലത്തിനു സമീപം അനധികൃതമായി സൂക്ഷിച്ച മണല്‍ ശേഖരം പൊലിസ് പിടിച്ചെടുത്ത് പുഴയിലേക്ക് തള്ളി. ഇന്നലെ പുലര്‍ച്ചയോടെ കാസര്‍കോട് സി.ഐ സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്യത്തിലുള്ള സംഘമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മണല്‍ ശേഖരം കണ്ടെത്തിയത്. തുടര്‍ന്ന് മണല്‍ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ പുഴയിലേക്ക് തള്ളി.
ചന്ദ്രഗിരി പുഴയില്‍ നിന്ന് അനധികൃതമായി വാരിയ മണല്‍ കരയില്‍ സംഭരിച്ച് വച്ചിരിക്കുകയായിരുന്നു. മണല്‍ കടത്തില്‍ ഏര്‍പെട്ടവരെ പൊലിസിന് പിടികൂടാന്‍ കഴിഞ്ഞില്ല.
അനധികൃതമായി പുഴയില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ പെട്ടന്ന് കാണാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും ശേഷം പ്ലാസ്റ്റിക്ക് ചാക്കുകളിലാക്കി ചെറുവാഹനങ്ങളില്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചയോടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണ് സംഘത്തിന്റെ രീതി.
അനധികൃത മണല്‍ കടത്തിനെതിരെ ജില്ലയില്‍ പൊലിസ് ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."