2019 ല്‍ സോണിയയുടെ തട്ടകമായ റായ്ബറേലില്‍ പ്രിയങ്ക മത്സരിച്ചേക്കും
ന്യൂഡല്‍ഹി: പ്രിയങ്കാഗാന്ധി ദേശീയ രാഷട്രീയത്തില്‍ സജീവമാകുമെന്ന സൂചനകള്‍ ശക്തിപ്പെടുന്നതിനിടെ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സോണിയക്ക് പകരം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലാവും അവര്‍ ജനവിധി തേടുക.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് സോണിയ കുറച്ച് കാലമായ പാര്‍ട്ടി ചടങ്ങുകള്‍ക്കൊന്നും എത്താറില്ല. സോണിയയ്ക്ക് പകരം രാഹുല്‍ ഗാന്ധിയാണ് പ്രധാന യോഗങ്ങളിലെല്ലാം അധ്യക്ഷത വഹിച്ചിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-സമാജ് വാദി ഐക്യത്തിനായി ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് പ്രിയങ്ക ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നത്. ചര്‍ച്ച വിജയത്തിലെത്തിക്കാന്‍ പ്രിയങ്ക വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പറഞ്ഞിരുന്നു.
1999 ല്‍ യു.പിയിലെ അമേഠിയില്‍ നിന്നാണ് സോണിയ ആദ്യമായി ലോക്സഭയിലെത്തിയത്. പിന്നീട് രാഹുല്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ അമേഠിയില്‍ നിന്ന് സോണിയ റായ്ബറേലിയിലേക്ക് മാറി. 2004 മുതല്‍ മൂന്ന് തവണ ഇവിടെ നിന്ന് സോണിയ വിജയിച്ചു. കൂടാതെ മുത്തശ്ശിയായ ഇന്ദിരയുടെ തട്ടകത്തില്‍ നിന്ന് തന്നെ പ്രിയങ്ക ആദ്യ തെരഞ്ഞെടുപ്പിനെ നേരിടുന്നതാണ് നല്ലതെന്നാണ് മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."