ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്നകന്നാല്‍ തിരിച്ചടിയുണ്ടാകും: പന്ന്യന്‍ രവീന്ദ്രന്‍
കുറ്റിക്കോല്‍: സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് വേണ്ടി തന്നെ നിലകൊള്ളണമെന്നും വഴി മറന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. കുറ്റിക്കോലില്‍ പയന്തങ്ങാനം അനുസ്മരണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധിച്ച് ജനങ്ങളെയാകെ കള്ളമാരാക്കിയ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ കള്ളപണ വേട്ടയുടെ കള്ളത്തരങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി വെളിപ്പെടുകയാണ്. ദളിതുകള്‍ക്കും ന്യൂനപക്ഷ മതവിഭാഗത്തില്‍പെട്ടുവര്‍ക്കും നേരെ ഭരണകൂടത്തിന്റെ തണലില്‍ ആശയപരമായും കായിക പരമായും അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഗോപാലന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി കൃഷ്ണന്‍, ടി കൃഷ്ണന്‍, വി രാജന്‍, വി സുരേഷ് ബാബു, എം നാരായണന്‍, എം തമ്പാന്‍, ബാബു സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."