HOME
DETAILS
MAL
ഹോട്ടലില്‍ പണിയെടുപ്പിച്ചു, ജാതിപ്പേര് വിളിച്ചു- ലക്ഷ്മി നായര്‍ക്കെതിരെ വീണ്ടും ആരോപണം
backup
January 24 2017 | 07:01 AM
തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരേ ആരോപണങ്ങളുമായി കൂടുതല്‍ വിദ്യാര്‍ഥികള്‍ രംഗത്ത്. ലക്ഷ്മി നായരുടെ ഹോട്ടലില്‍ ജോലി ചെയ്യിച്ചെന്നാണ് പുതിയ ആരോപണം. ഇവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. ക്ലാസില്‍നിന്നു വിളിച്ചിറക്കിയാണ് ഹോട്ടലിലേക്കു കൊണ്ടുപോയത്. ഹോട്ടലിലെ ജോലിക്ക് കൂലിയായി ലഭിക്കുന്നത് ഇന്റേണല്‍ മാര്‍ക്കാണെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.
ജാതിപറഞ്ഞ് അധിക്ഷേപിച്ചതായും പരാതിയുണ്ട്.
എന്നാല്‍ വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ലക്ഷ്മി നായര്‍ നിഷേധിച്ചു. ആരോപണം ഉന്നയിക്കുന്നത് സമരം നടത്തുന്ന വിദ്യാര്‍ഥികളാണെന്ന് അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."