ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമം ഊര്‍ജിതമാക്കും: ജോസ് കെ. മാണി
രാമപുരം: യമനില്‍ ഭീകരര്‍ ബന്ധിയാക്കിയ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി പാര്‍ലമെന്റിലും ഐക്യരാഷ്ട്രസഭയിലും സമ്മര്‍ദം ചെലുത്തുമെന്ന് ജോസ് കെ. മാണി എം.പി. സഊദി സര്‍ക്കാരും ഇന്ത്യന്‍ എംബസിയിലെ സ്ഥാനപതിമാരും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു. രാമപുരത്ത് ഫാ. ടോം ഉഴുന്നാലിലിന്റെ വസതിയിലെത്തി സഹോദരന് ഡേവിഡ്, കുടുംബാംഗങ്ങള്‍ എന്നിവരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉടന്‍ ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ എം.പിമാരുമായും സഹകരണത്തോടെ മോചനശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിലും വിദേശകാര്യ മന്ത്രാലയത്തിലും സമ്മര്‍ദം ചെലുത്തും. വിദേശകാര്യ മന്ത്രാലയ പ്രതിനിധികളുടെ യോഗത്തില്‍ ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. യമനിലെ ഭീകരര്‍ വിവിധ ഗ്രൂപ്പുകളായാണു പ്രവര്‍ത്തിക്കുന്നത്. ഇവര്‍ തമ്മിലുള്ള കിടമത്സരവും മോചനത്തിനു തടസം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഫാ. ടോമിന്റെ മോചനത്തിനായി നടത്തുന്ന ശ്രമങ്ങളെ ജോസ് കെ. മാണി അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് ഫാ. ടോമിന്റെ വസതിയില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ കുടുംബാംഗങ്ങളോടൊപ്പം ജോസ് കെ. മാണി എം.പിയും പങ്കെടുത്തു. ബേബി ഉഴുത്തുവാല്‍, തോമസ് ഉഴുന്നാലില്‍, ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, സണ്ണി പൊരുന്നക്കോട്ട്, എം.എ ജോസ് മണക്കാട്ടുമറ്റം, രാജു പൊരുന്നക്കോട്ട്, കേരളാ കോണ്‍ഗ്രസ് (എം) മുത്തോലി മണ്ഡലം പ്രസിഡന്റ് ടോബിന് കെ. അലക്സ്, രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജെസി രാജു, ജോയി വള്ളവന്‍കോട്ട്, കുടുംബാംഗങ്ങളായ വി.എ തോമസ് ഉഴുന്നാലില്‍, ഓ.എസ് മാത്യു, റോയി ഉഴുന്നാലില്‍, ഷാജന് ഉഴുന്നാലില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."