വടക്കാഞ്ചേരിയുടെ സമ്പൂര്‍ണ വികസനത്തിന് വികസനരേഖയുമായി അനില്‍ അക്കര എം.എല്‍.എ
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിന്റെ സമ്പൂര്‍ണ വികസനം ഉറപ്പ് വരുത്തുന്ന കര്‍മപദ്ധതികളുമായി വികസന രേഖ.മുതുവറയിലെ കെ.ആര്‍ നാരായണന്‍ സ്മാരക ഹാളില്‍ നടന്ന സെമിനാറാണ് പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന ഗവണ്‍മെന്റ് നടപ്പിലാക്കുന്ന നവകേരളാ മിഷനില്‍ ഉള്‍പെടുത്തി മണ്ഡലത്തിലെ പഞ്ചായത്തുകളിലേയും നഗരസഭയേയും ലഹരി വിമുക്തവും, അഴിമതി രഹിതവുമാക്കും. ഊര്‍ജ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സൂര്യ കിരണം പദ്ധതി ഉള്‍പടെ ആയിരം കോടി അടങ്കല്‍ വരുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിനും തീരുമാനമായി. എന്റെ ഗ്രാമം എന്റെ നഗരം സുന്ദരം സുരക്ഷിതം എന്ന സന്ദേശവുമായി കൃഷി വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, വനിതാ ക്ഷേമം, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം,വ്യവസായം,യുവജനക്ഷേമം,ടൂറിസം എന്നീ 10 മേഖലകള്‍ തിരിച്ച് 720 ഓളം പ്രതിനിധികള്‍ പങ്കെടുത്തുകൊണ്ടാണ് പഞ്ചവത്സര പദ്ധതിയുടെ കരട് തയ്യാറാക്കിയത്. അന്തിമ രേഖ ഏപ്രില്‍ 8 ന് വിലങ്ങന്‍കുന്നില്‍ വെച്ച് നടക്കുന്ന ഗ്രാമോത്സവത്തില്‍ വെച്ച് പകാശനം ചെയ്യും. സര്‍ക്കാര്‍ പദ്ധതിയായ കിഫ്ബിയില്‍ ഉള്‍പടുത്തി റോഡ്, ടൂറിസം കേന്ദ്രങ്ങള്‍, എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍, ശുദ്ധജല വിതരണ പദ്ധതികള്‍, ജലസേചന പദ്ധതികള്‍, വടക്കാഞ്ചേരി നഗരസഭക്ക് പുതിയ കെട്ടിടം, ജില്ലാ ആശുപത്രി നവീകരണം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം, സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തല്‍,ഗ്രന്ഥശാലകള്‍ക്ക് പുതിയ കെട്ടിടം, കുടുംബശ്രീ വിപണന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകളുടെ ആധുനിക വല്‍കരണം, വടക്കാഞ്ചേരി പുഴ പുനരുദ്ധാരണം പൊതുകുളങ്ങളുടെ നവീകരണം, പട്ടയ വിതരണം തുടങ്ങി 410 ഓളം പുതിയ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. വികസന സെമിനാര്‍ സഹകരണ വകുപ്പ് മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എമാരായ അഡ്വ:വി.ബലറാം, ടി.വി ചന്ദ്രമോഹന്‍, പി.എ മാധവന്‍, പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈജു.സി. എടക്കളത്തൂര്‍, വൈസ് പ്രസിഡന്റ് സുമാ ഹരി, കെ. അജിത്കുമാര്‍, അജിതാ കൃഷ്ണന്‍ രാജേന്ദ്രന്‍ അരങ്ങത്ത്, ഇ.കെ ദിവാകരന്‍, ജിജോ കുരിയന്‍, ജിമ്മി ചൂണ്ടല്‍, എന്‍.ആര്‍ സതീശന്‍, ഷാഹിദ റഹ്മാന്‍, മനോജ് കടമ്പാട്ട്, അഡ്വ.ടി.എസ് മായാദാസ്, പി.വി നാരായണസ്വാമി, തോമാസ് പുത്തൂര്‍, എന്‍.ആര്‍ രാധാകൃഷ്ണന്‍, അഡ്വ.സി വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."