HOME
DETAILS

റേഷന്‍കടകളില്‍ ഇ- പോസ് മെഷീന്‍: സംസ്ഥാനതല ഉദ്ഘാടനം ആറിന്

  
backup
January 03 2018 | 19:01 PM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ- പോസ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം ആറിന് കരുനാഗപ്പള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി താലൂക്കിലെ 60 റേഷന്‍കടകളിലാണ് മെഷീന്‍ സ്ഥാപിക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ ഓഫിസ് അറിയിച്ചു. വ്യാപാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനം കരുനാഗപ്പള്ളിയില്‍ പുരോഗമിക്കുകയാണ്. ഇവിടേക്കുള്ള മെഷീനുകളും എത്തിച്ചുകഴിഞ്ഞു.
ഭക്ഷ്യഭദ്രതാ നിയമത്തിലെ പ്രധാനപ്പെട്ട തീരുമാനമായിരുന്നു ഇ- പോസ് മെഷീന്‍ സ്ഥാപിക്കുകയെന്നത്. ഉപഭോക്താവിന്റെ വിരലടയാളം പതിച്ച് റേഷന്‍ വിതരണം നടത്തുന്ന പദ്ധതിയാണിത്. ഇതുവഴി റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് തടയാനാകുമെന്നാണ് വിലയിരുത്തല്‍. നേരത്തേ ഇ- പോസ് മെഷീന്‍ സ്ഥാപിക്കുന്നതിന് നിശ്ചയിച്ച തിയതികള്‍ പല പ്രാവശ്യം മാറ്റിവച്ചിരുന്നു. ജൂണ്‍ മാസത്തോടെ സംസ്ഥാനത്തെല്ലാം മെഷീന്‍ സ്ഥാപിക്കുമെന്നായിരുന്നു തുടക്കത്തില്‍ മന്ത്രി നിയമസഭയെ അറിയിച്ചത്. അത് നടപ്പായില്ല. പിന്നീട് റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരത്തെ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നവംബര്‍ 25ന് കരുനാഗപ്പള്ളിയില്‍ പദ്ധതിക്ക് തുടക്കമിടുമെന്നും ജനുവരിയോടെ പൂര്‍ണമായും നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും പദ്ധതി ആരംഭിക്കുന്നത് പിന്നെയും നീണ്ടു.
അതേസമയം, ഇതുസംബന്ധിച്ച റേഷന്‍ വ്യാപാരികളുടെ ആശങ്കകള്‍ തുടരുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  2 months ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  2 months ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  2 months ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  2 months ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  2 months ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  2 months ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  2 months ago