HOME
DETAILS

സി.പി.എം കോട്ടയം ജില്ലാ സമ്മേളനം: വി.എസിനും കാനത്തിനും തല്ല്; മാണിക്ക് തലോടല്‍

  
backup
January 03 2018 | 19:01 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%af%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae

കോട്ടയം: സി.പി.എം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിവസം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാവായ വി.എസ് അച്യുതാനന്ദനെതിരേ പ്രതിനിധികളുടെ രൂക്ഷവിമര്‍ശനം. അതേസമയം, പാര്‍ട്ടിയുമായും എല്‍.ഡി.എഫുമായും അടുപ്പത്തിന് ശ്രമിക്കുന്ന കെ.എം മാണിയോട് സമ്മേളന പ്രതിനിധികള്‍ മൃദുസമീപനം കൈക്കൊണ്ടു.
ഇന്നലെ നടന്ന ചര്‍ച്ചയിലാണ് പ്രതിനിധികള്‍ വി. എസിനെതിരേ ആഞ്ഞടിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തിയ വി.എസ് അച്യുതാനന്ദന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയോട് മോശമായാണ് പെരുമാറിയത്. സ്ഥാനാര്‍ഥിയുടെ മുഖത്ത് നോക്കാന്‍ പോലും വി.എസ് തയാറായില്ല. ഇത് മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ഊര്‍ജം കെടുത്തി. വി.എസിന്റെ പെരുമാറ്റം എതിരാളികള്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിച്ചതായും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
അതേസമയം, കേരളാ കോണ്‍ഗ്രസ് (എം)നെ എല്‍.ഡി.എഫിന്റെ ഭാഗമാക്കണമെന്ന് പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.
ജില്ലയില്‍ പാര്‍ട്ടിക്ക് കുടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ മാണിയുമായുള്ള ബന്ധം ഗുണം ചെയ്യും. കേരളാ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കാന്‍ നിലവിലെ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്തണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ദുര്‍ബലപ്പെടുത്തണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം മാണിയുടെ കാര്യത്തില്‍ സ്വീകരിക്കണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാണിയുമായുള്ള കൂട്ടുകെട്ട് കോട്ടയത്തടക്കം മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ നേട്ടം സമ്മാനിക്കും. സി.പി.ഐയേക്കാള്‍ മധ്യകേരളത്തില്‍ മാണി ബന്ധം കൂടുതല്‍ ഗുണം ചെയ്യും. ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുമ്പോഴും ഒരു എം.എല്‍.എ മാത്രമാണുള്ളത്. പുതിയ കൂട്ടുകെട്ടുണ്ടായാല്‍ ഇതിനൊക്കെ മാറ്റമുണ്ടാവും.
പ്രതിപക്ഷത്തിന്റെ ജോലിയാണ് സി.പി.ഐ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടത്തിനും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിപ്പിക്കാനും ഇടയാക്കി. സ്വന്തം ജന്‍മസ്ഥലത്ത് പത്തുപേരെ അണിനിരത്താന്‍ കഴിയാത്ത കാനം രാജേന്ദ്രന് സി.പി.എമ്മിനെ വിമര്‍ശിക്കാന്‍ എന്തു യോഗ്യതയാണുള്ളതെന്ന് വിമര്‍ശനമുയര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാല്‍ വെടിവെപ്പ്:എം.പി.മാരെ തടഞ്ഞത് അടിയന്തിരാവസ്ഥയെ അനുസ്മരിപ്പിക്കും വിധമെന്ന് പി.ഡി.പി

Kerala
  •  16 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  16 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago
No Image

രാഹുലും പ്രദീപും നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ ഡിസംബര്‍ 4 ന്

Kerala
  •  17 days ago
No Image

അദാനി കേസ് വിവാദം വീണ്ടുമുയര്‍ത്തി പ്രതിപക്ഷം; ഇരുസഭകളും പ്രക്ഷുബ്ധം, ഇന്നത്തേക്ക് പിരിഞ്ഞു

National
  •  17 days ago
No Image

'ഭൂമിയില്‍ കുറച്ചു സമയമേയുള്ളൂ'; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദന്‍

Kerala
  •  17 days ago