HOME
DETAILS
MAL
ഓഖി: തിരിച്ചറിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി
backup
January 03 2018 | 19:01 PM
കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സ്വദേശി ഏലിയാസിന്റെ മകന് പള്ളിത്തുറ പുരയില്‍ ജെറോം (55), പുല്ലുവിള സ്വദേശി സലിന് മിറാണ്ടയുടെ മകന് കിണറ്റടിവിളാകം പുരയില്‍ സിറുള് മിറാണ്ട (55), തമിഴ്നാട് തൂത്തുക്കുടി സ്വദേശി മിനവര്‍ കോളനിയില്‍ തോബിയാസിന്റെ മകന് കിങ്ങ്സ്റ്റണ്‍ (44) എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൂന്നുപേരെയും തിരിച്ചറിഞ്ഞത്. 13 മൃതദേഹങ്ങളാണ് ഇനി തിരിച്ചറിയാനുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."