HOME
DETAILS

ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്

  
backup
January 24 2017 | 07:01 AM

%e0%b4%ac%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-11

കയ്പമംഗലം:ദേശിയപാത 17ല്‍ കയ്പമംഗലം കാളമുറിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ 6.40 നായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും, ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ലിമിറ്റഡ് ബസുമാണ് കൂട്ടിയിടിച്ചത്.
കാളമുറി സെന്ററിന് തെക്ക് ഭാഗത്ത് വെച്ച് മുന്നില്‍ പോയിരുന്ന വാന്‍ പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞപ്പോള്‍ തൊട്ടുപുറകിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബ്രേക്കിട്ടു, ഇതോടെ പുറകിലൂടെ അമിത വേഗത്തില്‍ വന്നിരുന്ന ആറ്റുപറമ്പത്ത് ബസ്, കെ.എസ്.ആര്‍.ടി.സിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ആറ്റുപറമ്പത്ത് ബസില്‍ മുന്‍ ഭാഗത്ത് ഇരുന്നിരുന്ന എട്ടു പേര്‍ക്കും കെ.എസ്.ആര്‍.ടി.സിയുടെ പുറകില്‍ ഇരുന്ന മൂന്ന് പേര്‍ക്കുമാണ് പരുക്കേറ്റത്.
മുല്ലശ്ശേരി അരീക്കര വീട്ടില്‍ സന്തോഷ് കുമാര്‍ (31), തളിക്കുളം തമ്പാന്‍ കടവ് അറയ്ക്കല്‍ വീട്ടില്‍ ധര്‍മ്മപ്രകാശ് (27), കടപ്പുറം വട്ടേക്കാട് ചെന്നറ വീട്ടില്‍ ചിദംബരം (63), വാടാനപ്പള്ളി മംഗന്‍ വീട്ടില്‍ ജാക്വിലിന്‍ ജോസ് (22), മുല്ലശ്ശേരി കൊല്ലാറ വീട്ടില്‍ മനു പ്രശാന്ത് (24), കുന്നംകുളം കരിപട്ടാല്‍ ബഷീര്‍ (41), തൃത്തല്ലൂര്‍ പുതുപ്പള്ളി സുവര്‍ണ്ണ നിധീഷ് (26), നടക്കാവ് നാലുകുഴി പറമ്പില്‍ സുനിത ജിതിന്‍ (23), എടത്തിരുത്തി വാടേക്കാരന്‍ സിറാജ് (34), കയ്പമംഗലം പുതിയവീട്ടില്‍ ബിന്‍സി ഇക്ബാല്‍ (27), ഗുരുവായൂര്‍ കോട്ടപ്പടി ആളൂക്കാരന്‍ ജോണ്‍സണ്‍ (52) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മൂന്നുപീടിക ഗാര്‍ഡിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് മതിലകം പൊലിസ് സ്ഥലത്തെത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago