സ്‌നേഹമില്ലായ്മയാണ് മനുഷ്യബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണം: മുനവ്വറലി ശിഹാബ് തങ്ങള്‍
പുലാമന്തോള്‍: പരസ്പര സ്‌നേഹമില്ലായ്മയാണ് മനുഷ്യബന്ധങ്ങളുടെ തകര്‍ച്ചക്ക് കാരണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുഞ്ചിരിയില്‍ പോലും സ്‌നേഹമുണ്ട്. ഇത്തരം സ്‌നേഹമാണു മനുഷ്യ ബന്ധങ്ങളിലുണ്ടാകേണ്ടത്. അതു നഷ്ട്‌പ്പെടുന്നിടത്ത് മനുഷ്യന്‍ മനുഷ്യനല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
കുരുവമ്പലം ബദ്‌രിയ ബനാത്ത്അനാഥ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിനികളായ ഷാഹിനയുടെയും ഇര്‍ഫാനയുെടയും വിവാഹ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
പതിനാല് വര്‍ഷമായി അഗതി മന്ദിരത്തില്‍ അന്തേവാസിയായ പാങ് കാട്ടാളിയില്‍ അബ്ദുല്‍ജബ്ബാറിന്റ മകള്‍ ഷാഹിനയെ മക്കരപറമ്പ് കരുവള്ളി ഹംസയുടെ മകന്‍ മുഹമ്മദ് ശരീഫും അഞ്ചുവര്‍ഷമായി അന്തേവാസിയ തിരൂര്‍ തലക്കടത്തൂര്‍ പുളിക്കല്‍ അബ്ദുന്നാസറിന്റ മകളായ ഇര്‍ഫാനയെ ചാപ്പനങ്ങാടി മുരിങ്ങാതോടന്‍ മൂസയുടെ മകന്‍ ഹഫീഫുമാണ് ജീവിതസഖിയാക്കിയത്.
സമസ്ത ജനറല്‍ സെക്രട്ടറിയും മഹല്ല് ഖാസിയുമായ കെ ആലിക്കുട്ടി മുസ്‌ലിയാരും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നിക്കാഹിന് കാര്‍മികത്വം വഹിച്ചു. ബദ്‌രിയ സെക്രട്ടറി സി.എ മുഹമ്മദ് റഷീദ്, സലീം കുരുവമ്പലം, മഹല്ല് ഖത്വീബ് കെ.ടി ബാപ്പുട്ടി മുസ്‌ലിയാര്‍, മുഈനുദ്ദീന്‍ തങ്ങള്‍, മാനേജര്‍ കെ.പി സൈനുദ്ദീന്‍, സദര്‍ മുഅല്ലിം മമ്മദ് മുസ്‌ലിയാര്‍, പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി.യു സിദ്ദീഖ് മുസ്‌ലിയാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."