വോട്ടിന് പണം നല്‍കുന്നത് തടയുന്നതില്‍ തെര.കമ്മിഷന്‍ പരാജയപ്പെട്ടു: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: പണം നല്‍കി വോട്ട് തേടുന്നത് തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു കാര്‍ നിര്‍ത്തിയിട്ട് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ വേണ്ടി പണം വിതരണം ചെയ്യുന്നത് കണ്ടുവെന്ന എ.എ.പി നേതാവ് അശുതോഷിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടിയാണ് കെജ് രിവാളിന്റെ പ്രതികരണം.
EC fails to stop this. EC prevents me from saying-"Take money from them n vote 4 us". EC's msg - "vote 4 those who give u money" https://t.co/NppXPnlxIU
— Arvind Kejriwal (@ArvindKejriwal) January 24, 2017
'മറ്റുള്ളവരില്‍ നിന്നും പൈസ വാങ്ങു, എന്നിട്ട് ഞങ്ങള്‍ക്ക് വോട്ടു ചെയ്യു' എന്ന കെജ് രിവാളിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കെജ് രിവാളിന് നോട്ടിസ് അയച്ചിരുന്നു.
എന്നാല്‍ താന്‍ തെരഞ്ഞെടുപ്പ ചട്ടത്തിനെതിരായി ഒന്നും തന്നെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. താന്‍ വോട്ടിനു വേണ്ടി ആര്‍ക്കും പണം നല്‍കിയിട്ടില്ല. പണം നല്‍കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നാണ് ഞാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."