HOME
DETAILS

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചേക്കും: രാജ്യാന്തര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നു

  
backup
January 03 2018 | 20:01 PM

%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%80%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0-4

മുംബൈ: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 31 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ബാരലിന് 67.29 ഡോളറിന് മുകളിലാണിപ്പോള്‍. എണ്ണ വിലയിലുണ്ടായ കുതിച്ചുകയറ്റം ഇന്ത്യന്‍ എണ്ണക്കമ്പനികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
ഒരു വര്‍ഷത്തിനിടെ 40 ശതമാനമാണ് അസംസ്‌കൃത എണ്ണവില കൂടിയത്. 2016 നവംബര്‍ അവസാനം ബാരലിന് 48 ഡോളറായിരുന്ന വിലയാണ് 67.29 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്.
ഉല്‍ജപാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചതാണ് വിലകൂടാന്‍ പ്രധാനകാരണം. ഇതിനുപുറമെ എണ്ണ ഉല്‍പാദക രാജ്യങ്ങളിലെ രാഷ്ട്രീയ അസ്വസ്ഥതകള്‍, ആഗോള ആവശ്യം മുതലെടുത്ത് എണ്ണ ഉല്‍പാദക രാജ്യങ്ങളില്‍ ഉള്‍പ്പെടാത്ത ചില രാജ്യങ്ങള്‍ എണ്ണ വില വര്‍ധിപ്പിച്ചത് എന്നിവയാണ് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിക്കാന്‍ കാരണം.
വിലകുതിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ എണ്ണക്കമ്പനികള്‍ കടുത്ത സമ്മര്‍ദത്തിലായിട്ടുണ്ട്. കമ്പനികളുടെ ലാഭത്തെ വിലവര്‍ധന കാര്യമായി ബാധിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. അസംസ്‌കൃത എണ്ണ വില ഉയരുന്നത് പെട്രോള്‍, ഡീസല്‍ വിലയില്‍ കാര്യമായ വര്‍ധനക്ക് ഇടയാക്കും.
ക്രൂഡ് ഓയില്‍ വില കുതിച്ചതോടെ ബോംബെ സ്റ്റോക് മാര്‍ക്കറ്റില്‍ ഓയില്‍ ആന്റ് ഗ്യാസ് സൂചികയിലെ എണ്ണക്കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍ പിന്നിലായി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നഷ്ടത്തിലായപ്പോള്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ മാത്രമാണ് പിടിച്ചുനിന്നത്. .
2018 അവസാനത്തോടെ എണ്ണവില ബാരലിന് 80 ഡോളറിലേക്ക് ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജയിലിൽ ജാതി വേണ്ട- ജാതി അടിസ്ഥാനത്തിൽ ജോലി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കി

Kerala
  •  2 months ago
No Image

വിമാനത്തിനുള്ളില്‍ പുക; തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് 

Kerala
  •  2 months ago
No Image

ഇന്ത്യയിലെ മതസ്വാതന്ത്ര്യം: വിമര്‍ശനവുമായി വീണ്ടും യു.എസ്: പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി പ്രഖ്യാപിക്കണം

Kerala
  •  2 months ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം:  സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു  

Business
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് സഭ; സമാനതകളില്ലാത്ത ദുരന്തം, 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മാതൃഭൂമിയില്‍ ഒരു സ്ത്രീയും സുരക്ഷിതയല്ല; എംഡിക്ക് തുറന്ന കത്തെഴുതി വനിതാ മാധ്യമപ്രവര്‍ത്തക രാജിവച്ചു

Kerala
  •  2 months ago
No Image

സൈബര്‍ ആക്രമണം:  കടുത്ത വകുപ്പുകള്‍ ചുമത്തി മനാഫ് ഉള്‍പെടെയുള്ളവര്‍ക്കെതിരെ കേസ്, നടപടി അര്‍ജ്ജുന്റെ കുടുംബത്തിന്റെ പരാതിയില്‍

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കിലെ അഭയാര്‍ഥി ക്യാംപില്‍ ഭീകര വ്യോമാക്രമണം; 18 മരണം, ഗസ്സയിലും ആക്രമണം ശക്തം

International
  •  2 months ago
No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago