സാമൂഹിക പ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ ഇടപെടല്‍ അനിവാര്യം: വിമന്‍സ് കെ.എം.സി.സി
ജിദ്ദ : സാമൂഹിക പ്രശ്‌നങ്ങളില്‍ സ്ത്രീകളുടെ ഇടപെടല്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഖമീസ് മുഷയ്ത്ത് വിമന്‍സ് കെ.എം.സി.സി ജനറല്‍ കൌണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. പ്രവാസലോകത്ത് തൊഴിലിടങ്ങളിലും മറ്റും കഷ്ടത അനുഭവിക്കുന്ന ഇന്ത്യന്‍ വനിതകള്‍ക്ക് സമാശ്വാസമാവേണ്ടത് സ്ത്രീകളുടെ സാമൂഹിക ഉത്തരവാദിത്തമാണെന്നും യോഗം അംഗീകരിച്ച പ്രമേയം സ്ത്രീ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു.
ഹസീന തിരൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം കെ.എം.സി.സി ഖമീസ് മുഷയ്ത്ത് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ബഷീര്‍ മൂന്നിയൂര്‍ ഉദ്ഘാടനം ചെയ്തു. ബിച്ചു കോഴിക്കോട്, ജലീല്‍ കാവനൂര്‍, ഇബ്രാഹിം പട്ടാമ്പി, മൊയ്തീന്‍ കട്ടുപ്പാറ, അലി സി പൊന്നാനി, നജീബ് തുവ്വൂര്‍, സിറാജ് വയനാട്, ജമാല്‍ കടവ്, ആസിഫ് വഴിക്കടവ്, ഉമ്മര്‍ ചെന്നാരിയില്‍, ആസിഫ് വഴിക്കടവ്, അബ്ബാസ് സ്വലാഹി, സജ്‌ന അന്‍വര്‍ സാദത്ത്, ജസ്‌ന ഹാഫിസ്, ഫദ്‌ല ഉമ്മര്‍, ഷഹാന അബ്ദുല്‍ അസീസ്, സമീന സമീര്‍, ഷൈമി റഹ്മാന്‍, മിന്‍ഹ മറിയം എന്നിവര്‍ ആശംസ നേര്‍ന്നു.. ഉസ്മാന്‍ കിളിയമണ്ണില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സബിത മഹ്ബൂബ് സ്വാഗതവും ആരിഫ നജീബ് നന്ദിയും പറഞ്ഞു
വിമന്‍സ് കെ.എം.സി.സിയുടെ പുതിയ ഭാരവാഹികളായി സബിത മഹബൂബ് (പ്രസിഡണ്ട്) ജസ്‌ന ഹാഫിസ്, സാദിയ ബിച്ചു, ഷൈമി റഹ്മാന്‍, ബേനസീറ മുസ്തഫ ( വൈസ് പ്രസിഡണ്ടുമാര്‍) ആരിഫ നജീബ് (ജനറല്‍ സെക്രട്ടറി) സജ്‌ന അന്‍വര്‍ സാദത്ത്, ഷഹാന അബ്ദുല്‍ അസീസ് തിരുവനന്തപുരം, നജ്‌നൂദ് മഹ്‌സൂം, ഫദ്‌ല ഉമ്മര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ഹസീന തിരൂര്‍ (ട്രഷറര്‍) . സലീന ജലീല്‍ , ശരീഫ ഹസ്രത്ത്, റഫീദ ആസിഫ്, രേഷ്മ അലി, സമീന സമീര്‍, ഷബ്‌ന സിദ്ധീഖ്, തസ്‌നി സിറാജ്, മാജിദ , സലീന ജമാല്‍ , ഷംന, ഖൈറുന്നീസ (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."