HOME
DETAILS

എം.എല്‍.എമാരുടെ കൂറുമാറ്റം; തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാവി തുലാസില്‍

  
backup
January 03 2018 | 20:01 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d

ചെന്നൈ: ദിനകരന്‍പക്ഷത്തേക്കുള്ള എം. എല്‍. എ. മാരുടെ കൂറുമാറ്റത്തെതുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസാമി സര്‍ക്കാറിന്റെ ഭാവി തുലാസില്‍. ഈ മാസം 8ന് നിയമസഭാ സമ്മേളനം ചേരാനിരിക്കെ അണ്ണാ ഡി.എം.കെ. ഔദ്യോഗികപക്ഷത്തെ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പിക്കാന്‍ ഇന്നലെ രാവിലെ റായപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത എം.എല്‍. എമാരുടെ യോഗത്തില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ 9 എം.എല്‍. എ. മാരുടെ അസാന്നിധ്യം ഔദ്യോഗിക പക്ഷത്തെ അങ്കലാപ്പിലാക്കി. മുഖ്യമന്ത്രി ഇ. പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരായ കടമ്പൂര്‍ രാജു, ചെല്ലൂര്‍രാജു എന്നിവരും, എം. എല്‍. എ. മാരായ ആറുക്കുട്ടി, പൗണ്‍രാജ്, പ്രഭു, ഭാസ്‌കര്‍ , ശിവസുബ്രഹ്മണ്യം, ഗീത എന്നിവരാണ് പങ്കെടുക്കാതിരുന്നത്. 113 എം. എല്‍. എ.മാരില്‍ 104 പേര്‍ പങ്കെടുത്തുവെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയത്.
നിയമസഭാസമ്മേളനത്തില്‍ ഒട്ടേറെ വിവാദ വിഷയങ്ങളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നത്. ദിനകരന്‍ പക്ഷത്തെ 18 എം.എല്‍.എമാര്‍ക്ക് സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന് ഭീഷണിയായി അവര്‍ കാണുന്നില്ലെങ്കിലും ദിനകര പക്ഷത്തേക്ക് എം.എല്‍.എമാര്‍ കൂറുമാറിയേക്കുമെന്ന ആശങ്കയിലാണ് മുഖ്യമന്ത്രി.
ഡി.എം.കെക്ക് 98 എം.എല്‍.എമാരും മൂന്ന് സ്വതന്ത്രരും ദിനകരനും ഉള്‍പ്പെടെ ഇപ്പോഴത്തെ പ്രതിപക്ഷ നിരയില്‍ അംഗസംഖ്യ 102 ആയിട്ടുണ്ട്. ഭരണപക്ഷത്തെ ചിലരെ ചാക്കിട്ടുപിടിച്ചാല്‍ അത് സര്‍ക്കാരിന്റെ വീഴ്ചക്ക് കാരണമാകുമെന്ന ആശങ്ക പളനിസാമിക്കും പനീര്‍ശെല്‍വത്തിനുമുണ്ട്. സര്‍ക്കാരിന്റെ ആയുസ് മാര്‍ച്ച് വരെ മാത്രമെന്ന് ആര്‍.കെ നഗര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ദിനകരന്‍ പ്രഖ്യാപിച്ചിരുന്നു. അതിനിടയില്‍ ഔദ്യോഗിക പക്ഷത്തു നിന്ന് ചില എം.എല്‍.എമാര്‍ ദിനകരപക്ഷത്തേക്ക് മാറിയേക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ദിനകരനെ എതിര്‍ക്കാതെ സമന്വയത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കാനും ഭരണപക്ഷ നിരക്ക് മുഖ്യമന്ത്രി രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ നാമതു എം.ജി.ആറും, ജയ ടി.വിയും ദിനകരന്റെ കൈപ്പിടിയിലായ സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ പുതിയ പത്രവും ചാനലും തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago