HOME
DETAILS
MAL
കശ്മിരില്‍ സര്‍ക്കാരിന് വീഴ്ച പറ്റുന്നുവെന്ന് മുലായം
backup
January 03 2018 | 20:01 PM
ലഖ്‌നൗ: ജമ്മുകശ്മിരില്‍ ഭീകരാക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. ഭീകരരെ തുരത്താന്‍ സൈനികര്‍ക്ക് വെറുംകൈയ്യോടെ പോകേണ്ടി വരുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
സൈനികരെയാണ് എല്ലായ്‌പ്പോഴും ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ജമ്മുകശ്മിരിലെ സൈനികരുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തര വിലയിരുത്തല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."