ആദ്യ ടെസ്റ്റില്‍ ധവാന് കളിക്കും; ജഡേജയുടെ സാന്നിധ്യം ഉറപ്പില്ല
കേപ് ടൗണ്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ഈ മാസം ആറിന് നടക്കാനിരിക്കേ ഇന്ത്യക്ക് ആശ്വാസവും തിരിച്ചടിയും. പരുക്കേറ്റ് ആദ്യ ടെസ്റ്റില്‍ കളിക്കുമെന്ന് ഉറപ്പില്ലാതിരുന്ന ഓപണര്‍ ശിഖര്‍ ധവാന് ഒന്നാം ടെസ്റ്റില്‍ കളിക്കുമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു. പരുക്ക് മാറി ധവാന് പൂര്‍ണ ഫിറ്റായി മത്സരത്തിനിറങ്ങാന്‍ തയ്യാറായതായി ബി.സി.സി.ഐ വ്യക്തമാക്കി. അതേസമയം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പകര്‍ച്ചപ്പനിയെ തുടര്‍ന്ന് താരം രണ്ട് ദിവസമായി വിശ്രമത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. താരത്തെ ആദ്യ ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ ഇലവന് പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ സ്ഥിരീകരണമുണ്ടാകു.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി മൂന്ന് ടെസ്റ്റുകളാണ് അരങ്ങേറുന്നത്. ആദ്യ ടെസ്റ്റ് ഈ മാസം ആറ് മുതല്‍ കേപ് ടൗണിലും രണ്ടാം ടെസ്റ്റ് സെഞ്ചൂറിയനിലും മൂന്നാം ടെസ്റ്റ് വാണ്ടറേഴ്സിലും നടക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പോരാട്ടത്തിലും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."