മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുമെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി
അഡിസ് അബാബ: രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുമെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രി ഹെയില്മറിയം ഡെസാലൈന് പറഞ്ഞു. ജനാധിപത്യത്തിനുള്ള അവകാശം മുഴുവന്‍ ജനങ്ങള്‍ക്കുമുണ്ടെന്നും രാഷ്ട്രീയ തടവുകാരെ താമസിപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയായ മെയകലാവി അടച്ചുപൂട്ടി മ്യൂസിയമാക്കുമെന്നും ഹെയില്മറിയം പറഞ്ഞു.
ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരേ പ്രതിഷേധം നടത്തിയതിന് തീവ്രവാദമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ആയിരക്കണക്കിനുപേരെ 2015 മുതല്‍ തടവിലിട്ടിരിന്നു.
രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ മാറ്റത്തിനായി പ്രതിപക്ഷ നേതാവ് ബെകനലെ ഗര്ബെ ഉള്‍പ്പെടെയുള്ളവര്‍ തടവിലാണ്. രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ആവിഷ്കാര സ്വാന്തന്ത്ര്യത്തിനുമെതിരേ ആംനസ്റ്റി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുവരെ രാജ്യത്തിന്റെ ശത്രുക്കളെന്ന് വിളിച്ചിരുന്ന തടവുകാരെ രാഷ്ട്രീയ തടവുകാരാണെന്ന് ആദ്യമായാണ് സര്‍ക്കാര്‍ വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."