നട്ടെല്ലു നിവര്‍ത്താന്‍ ഇര്‍ഷാദിനു വേണം ഒരുകൈ സഹായം
നീലേശ്വരം: നട്ടെല്ലു നിവര്‍ത്തിനില്‍ക്കാന്‍ തൈക്കടപ്പുറം പാലിച്ചാംതോട് ഹാജിറ മന്‍സിലിലെ ഇര്‍ഷാദിനു ആഗ്രഹമുണ്ട്. എന്നാല്‍ രക്ഷിതാക്കളുടെ പ്രാരാബ്ദം അതിനു തടസമാകുന്നു.
കൂലിപ്പണിക്കാരനായ അഷ്‌റഫിന്റേയും ഹാജിറയുടേയും മകനാണ് ഇര്‍ഷാദ്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് നട്ടെല്ലു വളയുന്ന അസുഖം പിടികൂടുകയും അതു പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തി സ്റ്റീല്‍ ഇടുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞു സ്റ്റീല്‍ ഊരണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ദാരിദ്ര്യം അതിനു തടസമായി. കുട്ടി വളര്‍ന്നു വരാന്‍ തുടങ്ങിയതോടെ ശരീരത്തിനകത്തെ സ്റ്റീലും വളയാന്‍ തുടങ്ങി. അതോടൊപ്പം നട്ടെല്ലും വളഞ്ഞ് നടക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കടുത്ത വേദനയും അനുഭവപ്പെടുന്നുണ്ട്.
മരക്കാപ്പ് കടപ്പുറം ജി.എഫ്.എച്ച്.എസ് എട്ടാം തരം വിദ്യാര്‍ഥിയായ ഇര്‍ഷാദിന്റെ പ്രശ്‌നം പരിഹരിക്കാന്‍ വീണ്ടും ശസ്ത്രക്രിയ വേണ്ടിവരുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി ഏഴു ലക്ഷത്തോളം രൂപയും ആവശ്യമായി വരും. എന്നാല്‍ കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്കു ഈ തുക കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇര്‍ഷാദിനെ സഹായിക്കാനായി തുക കണ്ടെത്താന്‍ സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടേയും പൂര്‍വ വിദ്യാര്‍ഥി സംഘടനയുടേയും സഹകരണത്തോടെ സ്‌കൂളിലെ 'കനിവ്' എന്ന സംഘടന രംഗത്തു വന്നിട്ടുണ്ട്.
ഇര്‍ഷാദിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സിന്‍ഡിക്കേറ്റ് ബാങ്ക് നീലേശ്വരം ശാഖയിലെ 42072210024134 എന്ന അക്കൗണ്ട് നമ്പറിലേക്ക് സഹായങ്ങള്‍ അയക്കണമെന്നു സംഘടനാ ഭാരവാഹികളും, സ്‌കൂള്‍, പി.ടി.എ, പൂര്‍വവിദ്യാര്‍ഥി സംഘടനാ ഭാരവാഹികളും അറിയിച്ചു. ഐഎഫ്എസ്സി കോഡ്: SYND 0004207. ഫോണ്‍: 8606740053.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."