HOME
DETAILS

സാംസ്‌കാരിക പുനഃസൃഷ്ടിക്കായി നദീതട സംഘടനകള്‍ അനിവാര്യം: സി.ആര്‍ നീലകണ്ഠന്‍

  
backup
January 24 2017 | 16:01 PM

125336698856

ദോഹ: നദീതടങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാണ്. സംസ്‌കാരം പുനഃസൃഷ്ടിക്കാന്‍ ഓരോ നദികള്‍ക്കും അതിന്റെ പേരില്‍ പ്രത്യേകം സംഘടനകള്‍ അനിവാര്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

'ചാലിയാര്‍ ദോഹ' സംഘടിപ്പിച്ച പരിസ്ഥിതി സംഗമത്തില്‍ ചാലിയാര്‍ ദോഹ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ പച്ചപ്പ് സൂക്ഷിക്കുന്നത് പ്രവാസികളാണെന്നു പറഞ്ഞ അദ്ദേഹം ചാലിയാര്‍ ദോഹയുടെ വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കേരളത്തിന് ആവശ്യമില്ലാത്ത ഗെയ്ല്‍ ഗ്യാസ്‌ലൈന്‍ പദ്ധതി യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ഈ പദ്ധതി തികച്ചും വ്യവസായികാവശ്യത്തിനാണ്, മറിച്ചുള്ള വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.

ജനങ്ങളുടെ സുരക്ഷിതത്വത്തിനു മുന്‍ഗണന നല്‍കിയുള്ള സംരംഭങ്ങളാണ് അഭികാമ്യമെന്നു അടുത്തിടെ ആന്ധ്രയില്‍ നടന്ന വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറി ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ധേഹം പറഞ്ഞു.

ചാലിയാര്‍ ദോഹ പ്രസിഡണ്ട് മഷ്ഹൂദ് തിരുത്തിയാട് മോഡറേറ്റര്‍ ആയിരുന്നു. സി ആര്‍ നീലകണ്ഠന്റെ പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ചാലിയാര്‍ ദോഹ ഉപഹാരം ഷൗക്കത്തലി ടി എ ജെ നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ഫറോക്ക് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഹൈദര്‍ ചുങ്കത്തറ, ബഷീര്‍ കുനിയില്‍, സുബൈര്‍ വി പി , കേശവദാസ് നിലമ്പുര്‍, മനാഫ് എടവണ്ണ, നൗഷാദ് പി പി സി , ഷാനവാസ് സി പി , രഘുനാഥ്, അലി അക്ബര്‍, കോയക്കുട്ടി, ജെബിന്‍ എന്നിവര്‍ സംസാരിച്ചു. സിദ്ധീഖ് വാഴക്കാട് നന്ദിയും പറഞ്ഞു.

 


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a month ago
No Image

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തയാളെ അക്രമി സംഘം വീടുകയറി ആക്രമിച്ചു

Kerala
  •  a month ago
No Image

സ്വദേശി വല്‍ക്കരണം പാലിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാന്‍ നിര്‍ദേശം

latest
  •  a month ago
No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago