കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ വിധി ഇന്ന്
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവടക്കമുള്ളവരുടെ ശിക്ഷ റാഞ്ചിയിലെ സി.ബി.ഐ കോടതി ഇന്ന് വിധിക്കും. ഇന്നലെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
കാലിത്തീറ്റ കുംഭകോണത്തിലെ രണ്ടാമത്തെ കേസിലും ലാലുവടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ 23നാണ് കോടതി കണ്ടെത്തിയത്. 900 കോടിയിലേറെ രൂപയുടെ കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ടാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിക്കുന്നത്. ദിയോഹര്‍ ട്രഷറിയില്‍ നിന്ന് വ്യാജചെക്കുകളുപയോഗിച്ച് 85 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇന്ന് ശിക്ഷവിധിക്കുന്നത്. അഴിമതി നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ലാലുവിനും കൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. 3 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.
കേസില്‍ ഇന്നലെ ശിക്ഷ വിധിക്കാനിരുന്നെങ്കിലും കോടതിയിലെ നാടകീയരംഗങ്ങള്‍ക്കൊടുവില്‍ മാറ്റിവെക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ശിക്ഷയിലെ വാദം നടത്താന്‍ തീരുമാനിച്ചെങ്കിലും അഭിഭാഷകര്‍ ഹാജരാകാന്‍ വിസമ്മതിച്ചു. മരിച്ച അഭിഭാഷകന്റെ അനുശോചനയോഗം നടക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകരുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."