അനിയന്ത്രിത സമൂഹത്തില്‍ തീവ്രവാദം വളരുന്നു: ജിഫ്‌രി തങ്ങള്‍
കല്‍പ്പറ്റ: തീവ്രവാദവും ഭീകരവാദവും തടയുകയെന്നത് ഇസ്‌ലാമിന്റെ യഥാര്‍ഥ കാഴ്ചപ്പാടാണെന്നും ആ ദൗത്യമാണ് സമസ്ത നിറവേറ്റുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയ വിശുദ്ധിയിലും സൂഫിസത്തിലും ഒതുങ്ങി നിന്നുകൊണ്ടാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. ലോകത്തെവിടെയും ഇസ്‌ലാമിന്റെ വ്യാപനം സാധ്യമായത് ആത്മീയ വിശുദ്ധിയിലൂടെയും സൂഫിസത്തിലൂടെയുമാണ്. അനിയന്ത്രിത സമൂഹത്തില്‍ നിന്നാണ് തീവ്രവാദ- ഭീകരവാദ- വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിത്തീരുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന സ്‌നേഹാദരവുകളില്‍ അധിഷ്ഠിതമായ സഹിഷ്ണുതയുടെ സംസ്‌കാരം സമസ്തയുടെ സംഭാവനയാണ്. സമസ്തയുടെ മുന്‍കാല നേതാക്കളില്‍ പൊതു സമൂഹത്തിനുള്ള വിശ്വാസമാണ് ഈ വിജയത്തിന് കാരണം. സമസ്തയുടെ ഉദ്ദേശ്യ ശുദ്ധിയും പ്രവര്‍ത്തന രീതിയും വിലയിരുത്തി ഉത്തരവാദപ്പെട്ട ഭരണ കൂടങ്ങളും മഹല്ല് തലങ്ങളില്‍ ഉമറാക്കളും പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ അഹ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനായി. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ തങ്ങളെ ഷാളണിയിച്ച് ആദരിച്ചു. കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ആലി, അഡ്വ. കെ. മൊയ്തു, പിണങ്ങോട് അബൂബക്കര്‍, വി.എ മജീദ്, കണ്ടിയന്‍ ഹാരിസ്, സി. മൊയ്തീന്‍ കുട്ടി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, പി.സി ഇബ്‌റാഹീം ഹാജി, എസ.് മുഹമ്മദ് ദാരിമി, ഇബ്‌റാഹീം ഫൈസി പേരാല്‍, സി.പി ഹാരിസ് ബാഖവി, ഇബ്‌റാഹീം ഫൈസി വാളാട്, കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാര്‍, ജഅ്ഫര്‍ ഹൈതമി, ശംസുദ്ദീന്‍ റഹ്മാനി, അബൂബക്കര്‍ ഫൈസി മണിച്ചിറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."