മതപണ്ഡിതന്‍മാര്‍ക്കെതിരേ യു.എ.പി.എ ചുമത്തുന്നത് അവസാനിപ്പിക്കണം: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: മതപണ്ഡിതന്മാര്‍ക്കെതിരേ അനാവശ്യമായി യു.എ.പി.എ ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
മതപണ്ഡിതന്മാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന ഭരണകൂട പ്രവണത ശരിയല്ല.
ഭീകരതയുടെ പേരിലുള്ള മുസ്‌ലിം, ദലിത് വേട്ടയ്‌ക്കെതിരേ മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി അധികാരത്തിലേറിയതോടെ പിന്നോക്കക്കാര്‍ പീഡിപ്പിക്കപ്പെടാന്‍ തുടങ്ങി. അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ് രാജ്യമിപ്പോള്‍.
ന്യൂനപക്ഷത്തിനെതിരെയുള്ള ഭരണകൂട ഭീകരത ചെറുക്കുക തന്നെ ചെയ്യും. യു.ഡി.എഫ് നേതാക്കള്‍ ഒന്നടങ്കം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി അറിയിച്ചിട്ടും ഭീകരതയുടെ പേരിലുള്ള മുസ്‌ലിം വേട്ട സംസ്ഥാനത്ത് തുടരുകയാണ്. ഇത് ശരിയായ നടപടിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, പാളയം ഇമാം വി.പി ഷുഹൈബ് മൗലവി,നജീബ് കാന്തപുരം, തോന്നയ്ക്കല്‍ ജമാല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."