കൗതുകമായി ഭീമന്‍ സൈക്കിള്‍
മുക്കം: കൗതുകമായി ഭീമന്‍ സൈക്കിള്‍. മുക്കം പന്നിക്കോട് മാട്ടുമുറി സ്വദേശി എം. ദിലീഫ് നിര്‍മിച്ച സൈക്കിളാണു ശ്രദ്ധേയമാകുന്നത്. ജി.ഐ പൈപ്പ് ഉപയോഗിച്ചാണു നാലര മീറ്റര്‍ നീളവും രണ്ടരമീറ്റര്‍ ഉയരവുമുള്ള സൈക്കിള്‍ നിര്‍മിച്ചത്. ദിലീഫിനൊപ്പം രണ്ടു സഹായികളും ചേര്‍ന്ന് രണ്ടാഴ്ച കൊണ്ടാണു കൂറ്റന്‍ സൈക്കിള്‍ യാഥാര്‍ഥ്യമാക്കിയത്. മൂന്നരലക്ഷം രൂപയാണു നിര്‍മാണ ചെലവ്. ചെറിയ സാധനങ്ങളുടെ വലിയ മാതൃക നിര്‍മിച്ച് ഗിന്നസ് റെക്കോര്‍ഡിലും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡിലും സാന്നിധ്യമറിയിച്ച എം. ദിലീഫ് അറേബ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടുന്നതിനായാണു കൂറ്റന്‍ സൈക്കിള്‍ നിര്‍മിച്ചത്.
വായു മലിനീകരണത്തിനു കാരണമാകുന്ന വാഹന ഉപയോഗത്തിനെതിരേ ജനങ്ങള്‍ പ്രകൃതിയിലേക്കു മടങ്ങണമെന്ന സന്ദേശമാണ് ഈ ഭീമന്‍ സൈക്കിള്‍ നിര്‍മാണത്തിലൂടെ താന്‍ നല്‍കുന്നതെന്നു ദിലീഫ് പറയുന്നു. തന്റെ ആശയവുമായി ഓമശേരി സ്വദേശി റൊയാഡ് ഫാം ഉടമ അഷ്‌റഫിനെ സമീപിച്ചപ്പോള്‍ അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയായിരുന്നു. കാര്‍ഷിക വൃത്തിയില്‍ ജൈവ സമൃദ്ധി ലക്ഷ്യമിടുന്ന അഷ്‌റഫും കൂടി ചേര്‍ന്നതോടെ ഭീമന്‍ സൈക്കിളും യാഥാര്‍ഥ്യമായി. 2010ല്‍ 3333 ചതുരശ്ര അടിയില്‍ ദിലീഫ് നിര്‍മിച്ച മഹാത്മാാന്ധിയുടെ കാരിക്കേച്ചര്‍ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡിലും 2017ല്‍ ആറുമീറ്റര്‍ വീതിയിലും അഞ്ചുമീറ്റര്‍ ഉയരത്തിലും നിര്‍മിച്ച ഭീമന്‍ ഷട്ടില്‍ ബാറ്റ് ഗിന്നസ് റെക്കോര്‍ഡിലും ഇടംപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."