പാറ്റൂര്‍: എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതെന്തെന്നു കോടതി
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ രേഖകള്‍ ലഭിച്ചിട്ടും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന് നല്കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
എന്നാല്‍, കേസില്‍ ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സിന്റെ വിശദീകരണം.
കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകളുണ്ടെങ്കില്‍ ഹാജരാക്കാന്‍ വി.എസിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസില്‍ ഇന്നലെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്നത്.
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ കൂട്ടുനിന്നെന്ന് ആരോപിച്ചാണ് വി.എസ് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."