തിരിച്ചടിച്ച് ഇന്ത്യന്‍ സേന; ഭീകരനെ വധിച്ചു, പാക് പോസ്റ്റുകള്‍ തകര്‍ത്തു
ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സേന. ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു.
അര്‍ണിയ സെക്ടറിലെ നികോവല്‍ ബോര്‍ഡര്‍ ഔട്ട്പോസ്റ്റില്‍ പുലര്‍ച്ചെയാണ് സൈന്യം വെടിവെപ്പു നടത്തിയത്. മൂന്നോളം പേര് നുഴഞ്ഞുകയറ്റ സംഘത്തില്‍ ഉണ്ടായിരുന്നതായാണ് സൈനിക വക്താക്കള്‍ പറയുന്നത്. മുപ്പതുവയസ്സ് തോന്നിക്കുന്ന ഭീകരനെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. മറ്റ് രണ്ടുപേര്‍ രക്ഷപ്പെട്ടു.
നുഴഞ്ഞുകയറ്റക്കാര്‍ തിരിച്ചും വെടിവച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പുല്‍വാമ ജില്ലയിലും സൈന്യം തിരിച്ചടി നടത്തി. ബുധനാഴ്ച രാത്രി മാത്രം പാക്കിസ്താന്റെ രണ്ട് പോസ്റ്റുകള്‍ തകര്‍ത്തതായി സൈന്യം അറിയിച്ചു. ആസൂത്രണത്തോടെയുള്ള നീക്കത്തിനു മുന്നില്‍ പാക് സൈന്യത്തിന്റെ ശബ്ദം നിലച്ചതായി സേനാ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."