HOME
DETAILS

കേരളത്തില്‍ ആന എഴുന്നള്ളത്ത് നടത്താമെങ്കില്‍ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടും നടത്താമെന്ന് കമല്‍ഹാസന്‍

  
backup
January 24 2017 | 19:01 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a8-%e0%b4%8e%e0%b4%b4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b3%e0%b5%8d%e0%b4%b3

ചെന്നൈ: കേരളത്തില്‍ ആന എഴുന്നള്ളത്തിന് അനുമതി നല്‍കാമെങ്കില്‍ തമിഴ്‌നാട്ടില്‍ എന്തുകൊണ്ട് ജല്ലിക്കെട്ടിന് അനുമതി നല്‍കികൂടാ എന്ന് തെന്നിന്ത്യന്‍ താരം കമല്‍ ഹാസന്‍. ജല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രക്ഷോഭകാരികളെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയ അദ്ദേഹം കേരളത്തിലും തമിഴ്‌നാട്ടിലും എന്തിന് രണ്ട് നിയമം എന്ന് ചോദിച്ചാണ് വീണ്ടും രംഗത്തെത്തിയത്.
പരമ്പരാഗതമായി നടന്നുവരുന്ന ജല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ല. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ താനൊരു വിദഗ്ധനല്ലെങ്കിലും വളര്‍ത്തുമൃഗമായ കാളകളെ നല്ല രീതിയില്‍ പരിപാലിച്ചാണ് ജല്ലിക്കെട്ടിനായി ഉപയോഗപ്പെടുത്തുന്നത്. ആനകളെ എഴുന്നള്ളത്തിനായി കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്. അവ ഇടയാറുണ്ടെങ്കിലും എഴുന്നള്ളത്ത് വേണ്ടെന്ന് വയ്ക്കാറില്ല. അതുപോലെ ജല്ലിക്കെട്ടില്‍ അപകടമുണ്ടാകുമെന്നു കരുതി മത്സരം ഉപേക്ഷിക്കേണ്ടതില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണ്. അതുകൊണ്ട് രണ്ടിടങ്ങളില്‍ രണ്ട് നിയമങ്ങള്‍ വേണ്ടതില്ല. ജല്ലിക്കെട്ടില്‍ മത്സരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ട്. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കാന്‍ നമ്മുടെ വ്യവസ്ഥിതി തയാറാകാത്തത് എന്തുകൊണ്ടാണ്. അപകടകരമായിട്ടും വാഹന റേസിങ് നിരോധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജല്ലിക്കെട്ട് നിരോധിക്കേണ്ടതില്ലെന്നും കമല്‍ഹാസന്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  19 minutes ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  20 minutes ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  24 minutes ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  9 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  10 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  10 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago