പദ്ധതി പ്രഖ്യാപനം
കുന്ദമംഗലം: പടനിലം ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി വിവിധയിനം പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്‌നേഹാദരവ്, കാര്‍ഷിക കണി, ലഹരിവിരുദ്ധ പ്രതിജ്ഞ, സ്‌നേഹനിധി തുടങ്ങി ഒട്ടനവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. മണ്ഡലം പ്രസിഡന്റ് എം. ബാബുമോന്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹാദരവില്‍ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഒ. സലീം കെ.വി.എസ്.എസ് ജില്ലാ സെക്രട്ടറി വി. കുമാരനെ പൊന്നാടയണിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. കാര്‍ഷികകണി ചടങ്ങില്‍ എം.കെ അബ്ബാസ്, വി. ശ്രീവിദ്യ, വി. ദിവ്യ, വി. ജോനിഷ എന്നിവര്‍ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ നല്‍കി. ലഹരിവിരുദ്ധ പ്രതിജ്ഞ എം.എം യൂസഫ് ചൊല്ലിക്കൊടുത്തു. സ്‌നേഹനിധി നറുക്കെടുപ്പ് വി. അഹമ്മദ് കോയ ഹാജി നിര്‍വഹിച്ചു. ടി.എം ഷാനിഷ് അധ്യക്ഷനായി. യൂസഫ് പടനിലം, യു.സി മാമുക്കോയ സംസാരിച്ചു. എ.കെ മുജീബ് സ്വാഗതവും ടി.വി ഷാനവാസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."