തെയ്യത്തുംകടവ്-കൊടിയത്തൂര്‍ റോഡ് ഗതാഗതയോഗ്യമാക്കണം
മുക്കം: നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കൊടിയത്തൂരിനെയും ചേന്ദമംഗല്ലൂരിനെയും ബന്ധിപ്പിക്കുന്ന തെയ്യത്തുംകടവ്- കൊടിയത്തൂര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് കൊടിയത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
തെയ്യത്തുംകടവ് പാലം യാഥാര്‍ഥ്യമായതിനു ശേഷം തിരക്കേറിയ റോഡ് നിലവില്‍ പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്.
സമാനമായ നിലയില്‍ ഗതാഗതം ദുഷ്കരമായ വെസ്റ്റ് കൊടിയത്തൂര്‍- ഇടവഴി കടവ് റോഡിനോടും അധികൃതര്‍ അവഗണന കാണിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രണ്ടിന്റെയും പ്രവൃത്തി ഉടനെ ആരംഭിച്ചില്ലെങ്കില്‍ ബഹുജന പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പു നല്കി. മോയന്‍ കൊളക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കെ.ടി മന്‍സൂര്‍ അധ്യക്ഷനായി. സി.ജെ ആന്റണി, എം.ടി അഷ്റഫ്, അഡ്വ. സി.ടി അഹമ്മദ് കുട്ടി, പി. ഉപ്പേരന്‍, യു.പി മമ്മദ്, അബ്ദു പന്നിക്കോട്, ഹമീദ് കായിക്കല്‍, കെ. റിനീഷ്, മുഹമ്മദ് തെനങ്ങാപറമ്പ്, കെ.പി അഷ്റഫ്, അബ്ദു തോട്ടുക്കം, മുനീര്‍ ഗോതമ്പറോഡ്, മോയിന്‍ ബാപ്പു, കുര്യന് തോട്ടമുക്കം, ഷാജി പന്നിക്കോട്, റഹ്മത്ത് പരവരിയില്‍, നജീബ് തെനങ്ങാപറമ്പ്, പി. കുട്ടി ഹസന്, അബുട്ടി തോട്ടമുക്കം, വിഷ്ണു കയ്യൂണമ്മല്‍ സംസാരിച്ചു.
മണ്ഡലം സമ്പൂര്‍ണ സമ്മേളനവും റാലിയും അടുത്ത മാസം 23, 24 തിയതികളില്‍ നടത്താനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."