HOME
DETAILS
MAL
മുക്കംകടവ്-പുതിയ സ്റ്റാന്‍ഡ്-എരിക്കഞ്ചേരി ബൈപാസ് പ്രവൃത്തി തുടങ്ങി
backup
January 04 2018 | 07:01 AM
മുക്കം: മുക്കംകടവ് റോഡിനെയും പുതിയ ബസ് സ്റ്റാന്‍ഡിനെയും ബന്ധിപ്പിക്കുന്ന മുക്കംകടവ്-എരിക്കഞ്ചേരി ബൈപാസ് റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ മുക്കം നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് കരുതുന്നത്.
എട്ടുമീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. സമസ്ത മുശാവറ അംഗം കെ. ഉമ്മര്‍ ഫൈസി മുക്കം, എരിക്കഞ്ചേരി ഫസല്‍, പുത്തൂര്‍മഠം, ഹബീബ് റഹ്മാന്, പുറ്റാട്ട് മുഹമ്മദ്, അസൈനാര്‍ കുഴിയേങ്ങര എന്നിവരാണ് റോഡിനു സൗജന്യമായി സ്ഥലം വിട്ടുനല്‍കിയത്.
പ്രവൃത്തിക്ക് നഗരസഭ വികസന സ്ഥിരംസമിതി ചെയര്മാന് കെ.ടി ശ്രീധരന്, വി. അബ്ദുല്ല കോയ ഹാജി, വി. കുഞ്ഞാലിഹാജി, വി. അസു, കൗണ്‍സിലര്‍മാരായ മുക്കം വിജയന്, പ്രജിത പ്രദീപ്, പി. ബ്രിജേഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."