സീതി സാഹിബ് വിചാരവേദിക്ക് രൂപം നല്‍കും
താമരശേരി: പുതുതലമുറയില്‍ എഴുത്തും വായനയും പരിപോഷിപ്പിക്കാനും കാലിക വിഷയങ്ങളില്‍ വ്യക്തമായ അവബോധം ഉണ്ടണ്ടാക്കുന്നതിനും സീതി സാഹിബ് വിചാര വേദിക്ക് രൂപം നല്കാന് കൊടുവള്ളി മണ്ഡലം യൂത്ത് ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. താമരശേരി ചുരത്തിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്ണ്ട സി. മോയിന്‍കുട്ടി നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് യുവജന വലയം തീര്‍ക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റണ്ട് സാജിദ് നടുവണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റണ്ട് ടി. മൊയ്തീന്‍കോയ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ നവാസ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി റഫീഖ് കൂടത്തായ്, ട്രഷറര്‍ സി.കെ റസാഖ്, വി.കെ റഷീദ്, എ.കെ കൗസര്‍, എ. മിഹ്ജഹ്, ഇഖ്ബാല്‍ കത്തറമ്മല്‍, ഷമീര്‍ മോയത്ത്, പി. അനീസ്, എ. ജാഫര്‍ സുബൈര്‍ വെഴുപ്പൂര്‍, പി. അര്‍ഷാദ്, കെ.കെ സൈനുദ്ദീന്‍, അഷ്റഫ് പൂലോട്, റാഫി ചെരച്ചോറ, കെ. മുഹമ്മദലി, ജൗഹര്‍ നരിക്കുനി, എം.ടി അയ്യൂബ് ഖാന്, ഷാഫി സക്കരിയ്യ, എ. ജാഫര്‍ , റാഷിദ് കാരക്കാട് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."