HOME
DETAILS

കംപ്യൂട്ടറിനെ കുറിച്ച്

  
backup
January 24 2017 | 19:01 PM

%e0%b4%95%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

ഏനിയാക്

ഇലക്ട്രോണിക് വാല്‍വുകള്‍ ഉപയോഗിച്ചാണ് ആദ്യമായി ഇലക്ടിക് കംപ്യൂട്ടര്‍ നിര്‍മിച്ചത്. ഏനിയാക് എന്നു പേരുള്ള ആദ്യ കംപ്യൂട്ടറിന് ഒരു വലിയ കെട്ടിടത്തിന്റെ വിസ്തൃതിയുണ്ടായിരുന്നു. ഭാരം ഇരുപത്തിയേഴു ടണ്‍. ഉയരം പതിമൂന്നടിയും. ഈ കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഒന്നരലക്ഷം വാട്ട് വൈദ്യുതി വേണമായിരുന്നു. പരിചരണത്തിനായി മൂന്നോ നാലോ പേര്‍ എപ്പോഴും കൂടെ വേണം. ഇലക്ട്രോണിക് ന്യൂമറിക്കല്‍ ഇന്റര്‍ഗ്രേറ്റര്‍ ആന്റ് കംപ്യൂട്ടര്‍ എന്നാണ് ഏനിയാകിന്റെ മുഴുവന്‍ പേര്

മദര്‍ ബോര്‍ഡ്

കംപ്യൂട്ടറിന്റെ പ്രധാനപ്പെട്ട ഭാഗമാണ് മദര്‍ ബോര്‍ഡ് നിരവധി ലെയറുകളുള്ള പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡായ മദര്‍ ബോര്‍ഡില്‍ നിരവധി ഇലക്ട്രിക് ഘടകങ്ങള്‍, ഐ.സി.ചിപ്പുകള്‍, സ്ലോട്ടുകള്‍, ആഡ് ഓണ്‍ കാര്‍ഡ് പോര്‍ട്ടുകള്‍ എന്നിവയുണ്ട്. അവയിലുപയോഗിച്ചിരിക്കുന്ന ചിപ്പ് സെറ്റിനെ ആശ്രയിച്ചായിരിക്കും മദര്‍ ബോര്‍ഡിന്റെ വേഗം. പ്രൊസസര്‍, റാം തുടങ്ങിയ കമ്പ്യൂട്ടറിന്റെ അനുബന്ധ ഭാഗങ്ങളിലേക്കുള്ള ഡാറ്റയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ഇലക്ട്രോണിക് കമ്പോണന്‍സുകളാണ് ചിപ്പ് സൈറ്റ്. കോര്‍ ലോജിക് എന്നും ചിപ്പ് സെറ്റിനെ വിളിച്ചു പോരുന്നു.

ഒരു സിസ്റ്റത്തില്‍ ഘടിപ്പിക്കാവുന്ന മെമ്മറിയുടേയും പ്രൊസസറിന്റേയും അളവ് നിശ്ചയിക്കുന്നതും ചിപ്പ് സെറ്റ് തന്നെ. ഇവയുടെ പേരിലാണ് മദര്‍ ബോര്‍ഡ് അറിയപ്പെടുന്നത്. ചിപ്പ് സെറ്റിനെ രണ്ടായി വിഭജിച്ചിട്ടുണ്ട്. സൗത്ത് ബ്രിഡ്‌ജെന്നും നോര്‍ത്ത് ബ്രിഡ്‌ജെന്നും. മദര്‍ ബോര്‍ഡുകള്‍ അവയുടെ നോര്‍ത്ത് ബ്രിഡ്ജിന്റെ പേരിലാണ് അറിയപ്പെടുക. കമ്പ്യൂട്ടറിന്റെ തലച്ചോറായ മൈക്രോപ്രൊസസറിന്റെ ഇന്റര്‍ഫേസ് സോക്കറ്റ് മദര്‍ബോര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്.

ആഡ് ഓണ്‍ കാര്‍ഡുകള്‍

ഗ്രാഫിക്‌സ്, സൗണ്ട്, നെറ്റ് വര്‍ക്ക് തുടങ്ങിയ ആഡ് ഓണ്‍ കാര്‍ഡുകള്‍ മദര്‍ ബോര്‍ഡില്‍ കണക്ട് ചെയ്യാറുണ്ട്. ഉയര്‍ന്ന ഗ്രാഫിക്‌സ്, സൗണ്ട് എന്നിവ ആവശ്യമാകുമ്പോഴോ നിലവിലുള്ള ബോര്‍ഡിലെ ബില്‍റ്റ് ഇന്നായ ഗ്രാഫിക്‌സ്, സൗണ്ട്, നെറ്റ് വര്‍ക്ക് തുടങ്ങിയ ചിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോഴോ ആണ് ഇങ്ങനെ ചെയ്യാറുള്ളത്. ഇവ ഘടിപ്പിക്കുന്ന ഇന്റര്‍ഫേസാണ് പിസി.ഐ. ഇന്റര്‍ ഫേസ്. ഈ സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച രൂപമാണ് പി.സി.ഐ. എക്‌സ്പ്രസ്സ് നിലവിലുള്ള ദൃശ്യ ശ്രാവ്യ സംവിധാനങ്ങള്‍ക്കാവശ്യമായ രീതിയിലുള്ള ബാന്‍ഡ് വിഡ്ത്തും സ്ട്രംഗ്ത്തും പി.സി.ഐ.എക്‌സ്പ്രസ്സ് നല്‍കുന്നുണ്ട്.

ആദ്യകാലത്ത് മദര്‍ ബോര്‍ഡ് ശരിയായി പ്രവര്‍ത്തിക്കണമെങ്കില്‍ നിരവധി ഇന്റര്‍ഫേസ് കാര്‍ഡുകള്‍ ആവശ്യമായിരുന്നു. ഫ്‌ളോപ്പി, ഹാര്‍ഡ് ഡിസ്‌ക്, മോണിറ്റര്‍ തുടങ്ങിയവയ്‌ക്കെല്ലാം ഓരോ കാര്‍ഡുകള്‍.
.ഇന്നത്തെ മദര്‍ ബോര്‍ഡുകളേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി വലുപ്പമുള്ള ആദ്യകാല മദര്‍ ബോര്‍ഡിന് വിലക്കൂടുതലും ഇന്റര്‍ഫേസ് കാര്‍ഡുകളുടെ ആധിക്യവുമുണ്ടായിരുന്നതിനാലാണ് നോര്‍മ്മല്‍ മദര്‍ ബോര്‍ഡുകളെന്ന് അറിയപ്പെട്ടിരുന്ന അവയെ തഴഞ്ഞ് ഇന്റര്‍ഗ്രേറ്റഡ് മദര്‍ ബോര്‍ഡുകള്‍ വിപണി കീഴടക്കിയത്. ഇവയുടെ വരവോടെ മദര്‍ ബോര്‍ഡുകളുടെ വലിപ്പം കുറഞ്ഞു. സൗണ്ട്, ഗ്രാഫിക്‌സ്, നെറ്റ് വര്‍ക്ക് എന്നിവയുടെ ഇന്റര്‍ഫേസുകള്‍ക്ക് പകരം ഇന്റര്‍ഗ്രേറ്റഡ് സംവിധാനം വന്നു. ഇതു വഴി മദര്‍ ബോര്‍ഡുകളുടെ വേഗം വര്‍ധിച്ചു. വിലക്കുറവും വന്നു.

റാന്‍ഡം ആക്‌സസ് മെമ്മറി

റാന്‍ഡം ആക്‌സസ് മെമ്മറി എന്നറിയപ്പെടുന്ന താല്‍ക്കാലിക ഓര്‍മശക്തിയുള്ളവരെക്കുറിച്ചു പറയാം.
കമ്പ്യൂട്ടറിന്റെ പ്രാഥമിക മെമ്മറിയാണ് റാം. പ്രോഗ്രാമുകളും അതിനാവശ്യമായ ഡാറ്റകളും താല്‍ക്കാലികമായി സൂക്ഷിക്കുന്നത് റാമിലാണ്. പുതിയ വിവരങ്ങള്‍ ലഭിക്കുന്ന ക്രമത്തില്‍ പഴയതു മാഞ്ഞു പോവുകയും ചെയ്യും. കംപ്യൂട്ടര്‍ ഷട്ട് ഡൗണ്‍ ചെയ്യുന്നതോടെ റാമിലെ വിവരങ്ങള്‍ മാഞ്ഞു പോകുകയുമാവാം.വിവരങ്ങള്‍ ക്രമരഹിതമായ രീതിയിലാണ് റാമില്‍ ശേഖരിക്കുന്നത്. എങ്കിലും കമ്പ്യൂട്ടറിനാവശ്യമായ വിവരങ്ങള്‍ വളരെ വേഗത്തില്‍ റാമില്‍നിന്നു ലഭിക്കും.
റോബര്‍ട്ട് ഡെന്നാര്‍ഡ് എന്ന എന്‍ജിനീയറാണ് ഇതു കണ്ടുപിടിച്ചത്. സിക്‌സ് ട്രാന്‍സിസ്റ്റര്‍ മെമ്മറി സെല്‍ അതായിരുന്നു കണ്ടുപിടിത്തത്തിന്റെ പേര്.റോബര്‍ട്ട് ഡെന്നാര്‍ഡന്റെ കണ്ടുപിടുത്തത്തോടെയാണ് റാം ലോക ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് റാം ഘടയില്‍ മാറ്റം വരുത്തി 1970 ല്‍ ഇന്റല്‍ കമ്പനി 1103 എന്ന പേരില്‍ ആദ്യത്തെ റാം വിപണിയിലെത്തിച്ചു. റാമിനെ സ്റ്റാറ്റിക്, ഡൈനാമിക് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

മെമ്മറി സ്ലോട്ടുകള്‍

റാമുകള്‍ മദര്‍ ബോര്‍ഡുമായി ഘടിപ്പിക്കാന്‍ മെമ്മറി സ്ലോട്ടുകള്‍ ഉപയോഗിക്കുന്നു. സിംഗിള്‍ ഇന്‍ലൈന്‍ മെമ്മറി (ടകങങ),ഡ്യുവല്‍ ഇന്‍ലൈന്‍ മെമേമറി (ഉകങങ),ഡബിള്‍ ഡേറ്റാ റേറ്റ് (ഉഉഞഉഞഅങ ) തുടങ്ങിയ മൊഡ്യൂളുകളാണ് കൂടുതലായും മദര്‍ ബോര്‍ഡുകളില്‍ ഉപയോഗിച്ചിരുന്നത്. 1മുതല്‍ 4 വരെയുള്ള പെന്റിയം തലമുറയില്‍പെട്ട മൈക്രോ പ്രൊസസറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ബോര്‍ഡുകളില്‍ ഉകങങ മൊഡ്യൂളാണ് സാധാരണയായി കാണുന്നത്. എന്നാല്‍ ഇന്ന് ടെക്‌നോളജി മൊത്തമായി മാറി. സിംഗിള്‍ ചാനല്‍ മെമ്മറിക്ക് പകരമായി ഡബിള്‍ ചാനല്‍ മെമ്മറി വന്നു. ഇരുവശത്തും ചിപ്പുകള്‍ ഘടിപ്പിച്ച് കമ്മ്യൂണിക്കേഷന്‍ വേഗം വര്‍ധിപ്പിക്കുകവഴി കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന ശേഷി കൂട്ടുകയും ചെയ്യാം.

മൈക്രോപ്രൊസസര്‍

മദര്‍ ബോര്‍ഡുകള്‍ അറിയപ്പെടുന്നത് നോര്‍ത്ത് ബ്രിഡ്ജിന്റെ പേരിലാണെങ്കില്‍ മൈക്രോ പ്രൊസസറിന്റെ പേരിലാണ് കമ്പ്യൂട്ടര്‍ അറിയപ്പെടുന്നത്.
ഒരു കമ്പ്യൂട്ടറിന്റെ തലച്ചോറാണ് മൈക്രോ പ്രൊസസര്‍. കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ വിവിധ ക്രിയകള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് പ്രൊസസറിന്റെ ധര്‍മ്മം. ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ മൈക്രോ പ്രൊസസസര്‍ നിര്‍മിച്ചത് ഇന്റല്‍ കോര്‍പ്പറേഷമാണ്. ഇന്റല്‍-4004 എന്ന മോഡലിലൂടെയാണ് ഈ രംഗത്ത് ഇന്റല്‍ ചുവടുറപ്പിച്ചത്.

പിന്നീട് വന്ന ഇന്റല്‍ 80286, 8036, 80486 തുടങ്ങിയ മോഡലുകളും പെന്റിയം സീരീസില്‍പ്പെട്ട പെന്റിയം ഒന്നുമുതല്‍ ആറുവരെയും പുറത്തിറങ്ങി. ഉയര്‍ന്ന ഗ്രാഫിക്‌സിനെ പിന്തുണക്കുന്ന പെന്റിയം ഡ്യുവല്‍ കോര്‍ പ്രൊസസറായ ഇന്റല്‍ കോര്‍2 ഡ്യു,കോര്‍ ഐ 3,4,7 എന്നീ മോഡലുകളും ഈ ഇനത്തില്‍പെടും.
മൈക്രോ പ്രോസസറും ട്രാന്‍സിസ്റ്ററും
ഓരോ മൈക്രോ പ്രൊസസറിലും ലക്ഷക്കണക്കിന് ട്രാന്‍സിസ്റ്ററുകള്‍ അടങ്ങിയിട്ടുണ്ട്. 1972ല്‍ പുറത്തിറങ്ങിയ 8008 മോഡലുകളില്‍ മൂവായിരത്തി അഞ്ഞൂറോളം ട്രാന്‍സിസ്റ്ററുകളെ ഉള്‍ക്കൊള്ളിച്ചപ്പോള്‍ 1993ല്‍ പുറത്തിറങ്ങിയ പെന്റിയം പ്രൊസസറുകളില്‍ മുപ്പത്തിയൊന്നു ലക്ഷം ട്രാന്‍സിസ്റ്ററുകളാണ് ഉള്‍ക്കൊള്ളിച്ചത്. ഇതേ സീരീസില്‍പ്പെട്ട പെന്റിയം 4 ല്‍ എത്തുമ്പോഴേക്കും അത് അഞ്ഞൂറ്റി അമ്പത് ലക്ഷമായി മാറിഏറ്റവും അവസാനമായി ഇന്റല്‍ പുറത്തിറക്കിയ കോര്‍ ഐ സെവന്‍ പ്രൊസസറുകളില്‍ ഏതാണ്ട് നൂറ്റിയെഴുപത് കോടിയോളം ട്രാന്‍സിസ്റ്ററുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്റര്‍ ഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചാണ് പ്രൊസസറുകള്‍ നിര്‍മിക്കുന്നതെന്ന് പറഞ്ഞല്ലോ. എന്താണ് ഇവയുടെ മേന്‍മകളെന്നറിയുമോ? ഉപകരണങ്ങളുടെ വലിപ്പം, ഭാരം എന്നിവ കുറക്കാന്‍ സാധിക്കും. യാന്ത്രിക തകരാറുകള്‍ മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും കുറഞ്ഞ ഊര്‍ജ്ജം കൊണ്ട് ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമത ലഭിക്കുകയും ചെയ്യും.
പ്രൊസസര്‍ നിര്‍മ്മാണം വളരെ സങ്കീര്‍ണ്ണമാണ ്‌മൈക്രോപ്രൊസസറിന്റെ നിര്‍മ്മാണരീതി. നിരവധി ട്രാന്‍സിസ്റ്ററുകളും റെസിസ്റ്ററുകളും ഒരു ചിപ്പിലേക്ക് ഇന്റര്‍ഗ്രേറ്റ് ചെയ്്്ത് ഇന്റര്‍ കണക്ടിങ്ങ് ട്രാക്കുകള്‍ നിര്‍മിക്കുകയാണ് മുഖ്യമായും പ്രൊസസര്‍ നിര്‍മ്മാണത്തില്‍ ചെയ്യുന്നത്. മണല്‍ പോലെയുള്ള സിലിക്കണ്‍ അടങ്ങിയ പദാര്‍ഥങ്ങളില്‍ നിന്നും സിലിക്കണ്‍വേര്‍തിരിച്ചെടുത്ത്‌മോണോസിലിക്കണ്‍ഇന്‍ഗോട്ടുകള്‍നിര്‍മ്മിക്കുന്നു. ഇന്‍ഗോട്ടിനെ സിലിക്കണ്‍ ഡിസ്‌ക് രൂപത്തില്‍ കട്ടുചെയ്ത് വാഫറിനെ നിര്‍മിക്കുന്നു. തുടര്‍ന്ന് എക്‌സ്‌പോസറിന് വിധേയമാക്കി എച്ചിംഗ്,ഇലക്ട്രോ പ്ലേറ്റിംഗ് വാഫര്‍ സോര്‍ട്ട് ടെസ്റ്റ്, സ്ലൈസിംഗ് തുടങ്ങിയ ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് പ്രൊസസറുകള്‍ രൂപപ്പെട്ടു വരുന്നത്.
അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമായ ക്ലീന്‍ റൂമില്‍ വെച്ച് സ്‌പേസ് ഏജ് സ്യൂട്ടുകള്‍ ധരിച്ചാണ് എന്‍ജിനീയേഴ്‌സ് പ്രൊസസസര്‍ നിര്‍മാണത്തെ കണ്‍ട്രോള്‍ ചെയ്യുന്നത്.
പ്രൊസസറിന്റെ വേഗതയാണ് കമ്പ്യൂട്ടറിന്റേയും വേഗത കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തന വേഗം അളക്കുവാന്‍ ങകജട ഉപയോഗിക്കുന്നു മില്ല്യന്‍ ഇന്‍സ്ട്രക്ഷന്‍ പെര്‍ സെക്കന്റ്. ഒരു ങകജട പ്രവര്‍ത്തന ക്ഷമതയുള്ള കമ്പ്യൂട്ടര്‍ എന്നു പറയുമ്പോള്‍ ഒരു സെക്കന്റില്‍ പത്തു ലക്ഷം നിര്‍ദ്ദേശങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കാം.
ഫ്‌ളോട്ടിംഗ് പോയന്റ് ഓപ്പറേഷന്‍ പെര്‍ സെക്കന്റ് അഥവാ എഘഛജട ആണ് സൂപ്പര്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനക്ഷമത അളക്കുവാനുപയോഗിക്കുന്ന യൂണിറ്റ്.
ഇന്റല്‍,എ.എം.ഡി.,ഐ.ബി.എം,സാംസംഗ്്്,മോട്ടോറോള തുടങ്ങിയ കമ്പനികളാണ് ഇന്ന് മുഖ്യമായും പ്രൊസസസര്‍ നിര്‍മ്മാണ രംഗത്തുള്ളത്.

ഫ്‌ളോപ്പി ഡിസ്‌ക്

ഫ്‌ളോപ്പി ഡിസ്‌ക് കൂട്ടുകാരില്‍ പലരും കണ്ടിട്ടുണ്ടാവില്ല. ആദ്യ കാലത്തെ സെക്കന്ററി മെമ്മറിയില്‍പ്രധാനിയായിരുന്നു. ഫ്‌ളോപ്പിഡിസ്‌ക്അന്നത്തെക്കാലത്തെ കമ്പ്യൂട്ടറുകള്‍ ഷട്ടൗണ്‍ ചെയ്യുന്നതും സ്റ്റാര്‍ട്ട് ചെയ്യുന്നതും ഒരു ഭഗീരഥ പ്രയത്‌നം തന്നെയായിരുന്നു. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തന സഹായിയായി വര്‍ത്തിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ മൈക്രോ കോഡുകള്‍ എന്റര്‍ ചെയ്തു കൊടുക്കേണ്ടി വന്നു.
ഷട്ടൗണ്‍ ചെയ്ത ശേഷം വീണ്ടും ഓണ്‍് ചെയ്യുമ്പോഴേക്കും മാഞ്ഞുപോയിരുന്ന മൈക്രോകോഡുകള്‍ക്ക്പിന്നാലെപോയിഓപ്പറേറ്റന്‍മാരുടെസമയംനഷ്ടപ്പെടുത്തിയിരുന്നു.
ഇതിന് പരിഹാരമായി മൈക്രോ കോഡുകള്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് അലന്‍ എഫ് ഷൂഗാര്‍ട്ട്് ഫ്‌ളോപ്പി ഡിസ്‌ക് കണ്ടു പിടിച്ചത് 1984 ലാണ് അക്കാലത്തെ ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയായ 1.2 മെഗാ ബൈറ്റുള്ള ഫ്‌ളോപ്പി വിപണിയിലിറങ്ങിയത്.

സിഡി

ജയിംസ് ടി റസ്സല്‍ എന്ന ശാസ്ത്ര പ്രതിഭയാണ് കോംപാക്റ്റ് ഡിസ്‌ക് കണ്ടുപിടിച്ചത.് ഇതോടെ സെക്കന്ററി മെമ്മറിയില്‍ ഒരു വന്‍ വിപ്ലവം തന്നെ നടന്നു. വിപണിയില്‍ ഇറങ്ങിയ ആദ്യ വര്‍ഷം തന്നെ ആറു കോടിയോളം കോംപാക്റ്റ് ഡിസ്‌കുകളാണ് വിറ്റഴിഞ്ഞത്.
പോളി കാര്‍ബണേറ്റ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിച്ച വൃത്തത്തകിടിന്റെ ഒരു ഭാഗത്ത് അലൂമിനിയം ഓക്‌സൈഡ് പൂശുകയും ഡിസ്‌ക്ില്‍ തട്ടി പ്രതിഫലിക്കുന്ന ലേസര്‍ രശ്മികളുടെ സഹായത്തോടെ വിവരങ്ങള്‍ ആലേഖനം ചെയ്യുകയുമാണ് ഇതിലെ പ്രവര്‍ത്തന തത്വം.

ഡിവിഡി

കോംപാക്റ്റ് ഡിസ്‌കിനേക്കാള്‍ ആറിരട്ടി സംഭരണ ശേഷിയുള്ള ഒപ്റ്റിക്കല്‍ ഡിസ്‌ക്കാണ് ഡിവിഡി. ശബ്ദത്തേയും ദൃശ്യത്തേയും ഒരേ സംഭരണിയില്‍ ഉള്‍ക്കൊള്ളിക്കാനുളള പരീക്ഷണത്തില്‍ നിന്നാണ് ഡിവിഡി രൂപപ്പെട്ടത്.ഉയര്‍ന്നആവൃത്തിയിലുള്ള ലേസര്‍ രശ്മികള്‍ ഉപയോഗിച്ചാണ് ഡാറ്റകള്‍ രേഖപ്പെടുത്തുന്നത് ഏഴു സിഡി റോമുകളിലെ ഡാറ്റ ഒരു ഡിവിഡിയില്‍ ഉള്‍ക്കൊള്ളിക്കാനാകും. സിംഗിള്‍ റൈറ്റബിള്‍,റീ റൈറ്റബിള്‍ ഡിവിഡികളുമുണ്ട്.

ബ്ലൂറേ ഡിസ്‌കുകള്‍

ഡിവിഡിക്കു ശേഷം വന്ന ഒപ്റ്റിക്കല്‍ ഡിസ്‌ക്കാണ് ബ്ലൂറേ ഡിസ്‌കുകള്‍ അഥവാ ബിഡികള്‍. ഡിവിഡി മാക്‌സിമം സ്‌റ്റോറേജ് കപ്പാസിറ്റി പതിനേഴ് ജിബി വരെയാണെങ്കില്‍ ബ്ലൂറേ ഡിസ്‌കിന്റെ സിംഗിള്‍ ലേയര്‍ ഡിസ്‌കിന് 27 ജിബിയും ഡബിള്‍ ലെയറിന് 54 ജിബി വരെയാണ് കപ്പാസിറ്റി. ഡാറ്റ ആലേഖനത്തിന് വളരെകുറഞ്ഞ തരംഗ ദൈര്‍ഘ്യമുള്ള നീല ലേസര്‍ രശ്മികളുപയോഗിക്കുന്നത് കൊണ്ടാണ് ഇതിന് ബ്ലൂറേ ഡിസ്‌കെന്ന് പേര് വന്നത്.

മൗസും കീബോഡും

കമ്പ്യൂട്ടറിന്റെ ഇന്‍പുട്ട് യൂണിറ്റുകളാണ് ഇവ. പി.എസ്.ടു, യു.എസ്.ബി, വയര്‍ലെസ്, ബ്ലൂടുത്ത് തുടങ്ങിയ പല മോഡലുകളിലും ഇവ ലഭിക്കുന്നു. ഇന്നു പ്രചാരത്തിലുള്ള കീബോഡിനെ ഝണഋഞഠഥ ടൈപ്പ് കീബോഡുകളെന്ന് വിളിക്കുന്നു. ഒപ്റ്റിക്കല്‍ മൗസും ലേസര്‍ മൗസുകളുമാണ് ഇന്ന് പ്രചാരത്തിലുള്ള മൗസുകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago
No Image

മാർക്ക് കുറഞ്ഞതിന് അധ്യാപിക ശകാരിച്ചു; പ്രതികാരമായി കസേരയ്ക്കടിയിൽ 'പടക്ക ബോംബ്' പൊട്ടിച്ച് വിദ്യാർത്ഥികൾ

National
  •  25 days ago
No Image

തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമ ലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ പിടിയിലായത് 20,124 നിയമലംഘകര്‍ 

Saudi-arabia
  •  25 days ago
No Image

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം സിപിഎം പിന്തുണച്ച കോൺഗ്രസ് വിമതർക്ക്

Kerala
  •  25 days ago