എലമ്പ്രക്കാരുടെ സ്‌കൂള്‍ ആവശ്യം: ബാലാവകാശ കമ്മീഷന്‍ ഇന്നെത്തും
മഞ്ചേരി: കാലങ്ങളായി മഞ്ചേരി എലമ്പ്രയില്‍ പ്രാഥമിക സ്‌കൂള്‍ വേണമെന്ന പ്രദേശവാസികളുടെ ആവശ്യം നേരില്‍ കേള്‍ക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ എലമ്പ്ര സന്ദര്‍ശിക്കുന്നു. മലപ്പുറത്തു ഇന്നു നടക്കുന്ന സിറ്റിങിന്റെ ഭാഗമായി വൈകുന്നേരം മൂന്നരയോടെയാണു കമ്മീഷന്‍ അധ്യക്ഷ ശോഭകോശിയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്തെത്തുക .
പ്രദേശത്തു സ്‌കൂള്‍ വേണമെന്ന ആവശ്യത്തിനു നിരവധി വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിലവില്‍ വിദ്യാര്‍ഥികള്‍ക്കു പ്രാഥമിക പഠനം നടത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ദൂരമുള്ള ചെറുകുളം, തോട്ടുപൊയില്‍, വടക്കാങ്ങര, ചെറാകുത്ത് എന്നിവിടങ്ങളിലുള്ള സ്‌കൂളുകളെ ആശ്രയിക്കണമെന്ന് എലമ്പ്ര മുഹമ്മദ് ഫൈസിയുടെ നേതൃത്വത്തില്‍ ബാലാവകാശ കമ്മീഷനില്‍ പരാതിപെട്ടിരുന്നു.
ഇതിനു പുറമെ മനുഷ്യാവകാശ കമ്മീഷന്‍, മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി എന്നിവിടങ്ങളിലും മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും ആവശ്യം ഉന്നയിച്ചു പ്രദേശത്തുകാര്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായിരുന്നില്ല. പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബാലാവകാശ കമ്മീഷന്റെ നേരിട്ടുള്ള ഇടപെടല്‍ .
സ്ഥലം കണ്ടത്തിയാല്‍ ഉടന്‍ സ്‌കൂള്‍ അനുവദിക്കാമെന്ന വാഗ്ദാനങ്ങളെ തുടര്‍ന്നു നാട്ടുകാര്‍ ഒന്നിച്ചു ചേര്‍ന്നു ഒരേക്കര്‍ സ്ഥലം കണ്ടത്തിയിരുന്നു. സ്ഥലം കണ്ടെത്തിയുള്ള കാത്തിരിപ്പിനു 30 വര്‍ഷങ്ങളുടെ പഴക്കമുണ്ടന്നാണു നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."