HOME
DETAILS
MAL
ഇന്ത്യ യാഥാര്‍ഥ സുഹൃത്തെന്ന് ട്രംപ്; മോദിക്ക് അമേരിക്കയിലേക്ക് ക്ഷണം
backup
January 25 2017 | 03:01 AM
വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരത്തിലേറിയ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ അമേരിക്കയുടെ യഥാര്‍ഥ സുഹൃത്താണെന്ന് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കയിലേക്ക് ക്ഷണിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരു നേതാക്കാന്മാരും ഫോണ്‍ മുഖേന സംസാരിച്ചത്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ഫോണ്‍ മുഖേന വിളിക്കുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വാണിജ്യകരാറുകള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍, കൂടാതെ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദം എന്നിവയെല്ലാം ഫോണ്‍ ചര്‍ച്ചയില്‍ വിഷയമായി.
അമേരിക്കയുടെ 45ാം പ്രസിഡന്റായാണ് ട്രംപ് അധികാരമേറ്റത്. അധികാരമേറ്റ് നാലാം ദിവസമാണ് ട്രംപ് മോദിയെ വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."