ജാതി സംവരണം ഒഴിവാക്കി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണം
കല്‍പ്പറ്റ: ആനുകൂല്യം പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ സമ്പന്നര്‍ കൈയടക്കുകയും പാവപ്പെട്ടവര്‍ തഴയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാതി സംവരണം ഒഴിവാക്കി സാമ്പത്തിക സംവരണം നടപ്പിലാക്കണമെന്ന് മുന്നാക്ക സമുദായ ഐക്യ മുന്നണി(എം.എസ്.എ.എം) സംസ്ഥാന സെക്രട്ടറി ജയന്‍ പി മാരാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങളിലെ പാവപ്പെട്ടവരുടെ സാമ്പത്തിക പിന്നാക്കാവസ്ഥക്ക് ജാതി സംവരണം ഏര്‍പ്പെടുത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ല.ന
ആനുകൂല്യങ്ങള്‍ സമ്പന്നരില്‍ മാത്രം എത്തുന്നതാണ് ഇതിനു കാരണം. സമൂഹത്തിലെ 80 ശതമാനം ആളുകളുടെയും വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ താഴെയാണ്. എന്നാല്‍ മൂന്നു ലക്ഷം രൂപ മുതല്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരാണ് ജാതി സംവരണ ആനുകൂല്യം കൈപ്പറ്റുന്നതില്‍ ഏറെയും.
ഈ നിലക്ക് നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും പിന്നാക്ക വിഭാഗങ്ങളിലെ സാധാരണക്കാരുടെ സാമൂഹിക, സാമ്പത്തിക സ്ഥിതിയില്‍ മാറ്റം ഉണ്ടാകില്ല.
പിന്നാക്കാവസ്ഥയുടെ ദൂരീകരണമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ സാമ്പത്തിക സംവരണമാണ് പ്രാവര്‍ത്തികമാക്കേണ്ടത്. ഇത് പിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനു വഴിയൊരുക്കും.
വോട്ടുബാങ്കിന്റെ മസില്‍ പവറും മണി പവറും കാട്ടി സമ്പന്നര്‍ രാഷ്ട്രീയക്കാരെയും അധികാരസ്ഥാനങ്ങളില്‍ ഉള്ളവരെയും ഭയപ്പെടുത്തുകയാണ്. ഇതിനു അവസാനം ഉണ്ടാകണം.
സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്ന പിന്നാക്ക സമുദായാംഗങ്ങളെയും പങ്കെടുപ്പിച്ച് എം.എസ്.എ.എം പ്രക്ഷോഭം ആസൂത്രണം ചെയ്തുവരികയാണ്. ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ 10 ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കിയ ഇടതു സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ജയന്‍ പറഞ്ഞു.
ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് സുരേഷ് കമ്മന, ജില്ലാ കമ്മിറ്റിയംഗങ്ങളായ മധു കുറുപ്പ് നെടുവയല്‍, സി മോഹന്‍ദാസ് മാരാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."