കെടേക്കുന്നിനെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കം
കൊടുവള്ളിഃ നഗരസഭയിലെ കെടേക്കുന്ന് പ്രദേശത്തെ മാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് തുടക്കം.
ഹില്‍വാലി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വീടുകളില്‍ നിന്നും റോഡരികില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ നിറവ് വേങ്ങേരിയുമായി സഹകരിച്ച് റീ സൈക്ലിംഗ് പ്ലാന്റില്‍ എത്തിക്കുന്നതാണ് പദ്ധതി.
ഇതിന്റെ ഭാഗമായി എല്ലാ വീടുകളിലും മാലിന്യ നിക്ഷേപത്തിന് ബാഗ് വിതരണം ചെയ്യും. ജൈവ കൃഷി പ്രോത്സാഹനത്തിനും കന്നുകാലി ഫാം തുടങ്ങുന്നതിനും പദ്ധതികളുണ്ട്. മാലിന്യമുക്ത ഗ്രാമ പ്രഖ്യാപനം കൊടുവള്ളി നഗരസഭാ ചെയര്‍പേഴ്സണ്‍ ശരീഫാ കണ്ണാടിപ്പോയില്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ.നാസര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി.റസാഖ് മുഖ്യാതിഥിയായി. നിറവ് വേങ്ങേരി പ്രസിഡന്റ് എ.പി.സത്യന് പദ്ധതി വിശദീകരിച്ചു. എന്‍.പി.ലത്തീഫ്, ഒ.പി.ഐ കോയ, പി.കെ.സുലൈമാന്‍, പ്രദിപ് ഫോട്ടിമ, കെ.കെ.ഇബ്നു, കെ.ദയാര്ഥന്, കെ.അഷ്റഫ്, കെ.വി.ഫസല്‍, ഒ.പി.റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."