മഴക്കാല പൂര്‍വ ശുചീകരണത്തിന് പുത്തനത്താണിയില്‍ തുടക്കം
പുത്തനത്താണി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ മഴക്കാല പൂര്‍വ ശുചീകരണത്തിന് ആതവനാട് ഗ്രാമ പഞ്ചായത്തിലെ പുത്തനത്താണി ബസ് സ്റ്റാന്‍ഡില്‍ തുടക്കമായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആതവനാട്, കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും പുത്തനത്താണി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെയാണ് നഗര ശുചീകരണം ആരംഭിച്ചത്.
മഴക്കാലം തുടങ്ങുമ്പോഴേക്കും നാടും നഗരവും ശുചീകരിക്കുക എന്ന ലക്ഷ്യം വെച്ചാണ് മഴക്കാല ശുചീകരണ പ്രവര്‍ത്തനം എല്ലാ ഗ്രാമപഞ്ചായത്തിലും തുടങ്ങുമെന്ന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി പറഞ്ഞു. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.മുഹമ്മദ് ഇസ്മായീല്‍ അധ്യക്ഷനായി. കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ കുഞ്ഞാപ്പു,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സിദ്ദീഖ്, കൈപ്പള്ളി അബ്ദുള്ളകുട്ടി, ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കെ നായര്‍, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്റ് സി.എ അലവിക്കുട്ടി ഹാജി, വ്യാപാരി വ്യവസായി യൂനിറ്റ് ജന.സെക്രട്ടറി ഉസ്മാന്‍ഹാജി, വ്യാപാരി വ്യവസായി യൂനിറ്റ് സെക്രട്ടറി അലവിക്കുട്ടി, വ്യാപാരി വ്യവസായി യൂത്ത്‌വിങ് പ്രസിഡന്റ് എ.കെ ദീപേഷ്, ഗ്രാമ പഞ്ചായത്ത് അംഘങ്ങളായ മറിയാമു, എം.കെ കുഞ്ഞുട്ടി, കെ മമ്മുദു, ബഷീര്‍, ടി സലാം,എം ഖാലിദ്, കെ കോമുഹാജി, കെ സലാം, ഹാരിസ്, വിജയകുമാര്‍, ശശിധരന്‍, സന്ധ്യാദേവി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."