ജനവിരുദ്ധ സര്‍ക്കാരുകള്‍ക്ക് താക്കീതായി യു.ഡി.എഫ് കലക്ടറേറ്റ് പിക്കറ്റിങ്
കോഴിക്കോട്: കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ കലക്ടറേറ്റ് പിക്കറ്റിങ് താക്കീതായി. എരഞ്ഞിപ്പാലം ജങ്ഷനില്‍ നിന്ന് പ്രകടനമായാണ് സമരക്കാര്‍ എത്തിയത്.
പിക്കറ്റിങ് എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ആര്‍.ബി.ഐ ഗവര്‍ണറുടെ അധികാരം പോലും കവര്‍ന്നെടുക്കുന്ന വിധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നതെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന വാദവുമായി മുന്നോട്ടുവന്ന പ്രധാനമന്ത്രി യഥാര്‍ഥത്തില്‍ സ്വേച്ഛാധിപത്യമാണ് നടത്തുന്നത്. ജനങ്ങളെ പൂര്‍ണമായും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വിസ് ബാങ്കില്‍ 60ലക്ഷംകോടിയുടെ നിക്ഷേപമുണ്ട് എന്നാണ് മോദി 2014ലെ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിപ്പിച്ചിരുന്നതെന്നും എം.കെ രാഘവന്‍ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി.പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ്, മുന്‍ എം.എല്‍.എമാരായ സി. മോയിന്‍കുട്ടി, വി.എം ഉമ്മര്‍ മാസ്റ്റര്‍, യു.സി രാമന്‍, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, കെ.പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, എം.എ റസാക്ക് മാസ്റ്റര്‍, ജനതാദള്‍ ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി. കുഞ്ഞാലി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."