ശാപമോക്ഷം കിട്ടാതെ റോഡുകള്‍ കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍
പടിഞ്ഞാറത്തറ: നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന റോഡ് തകര്‍ന്നിട്ടും കണ്ടില്ലെന്ന് നടിച്ച് അധികൃതര്‍.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ ചാങ്ങാലം കുന്നുകാരുടെ ഏക ആശ്രയമായ റോഡാണ് ഗതാഗത യോഗ്യമല്ലാതായിട്ടും നന്നാക്കാന്‍ നടപടിയില്ലാതെ അവഗണനയില്‍ കിടക്കുന്നത്.
പുറം ലോകവുമായി പ്രദേശവാസികള്‍ക്ക് ബന്ധപ്പെടാനുള്ള ഏകമാര്ഗമാണീ റോഡ്. മഴക്കാലമായാല്‍ ചെളിക്കുളമായും വേനലില്‍ പൊടിപാറിയും കാല് നടയാത്രപോലും ദുഷ്കരമായിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്ത് റോഡിന് സൗകര്യമാക്കിയെന്നല്ലാതെ തുടര്‍ നടപടികള്‍ നടത്തുവാനോ പ്രദേശ വാസികളുടെ ദുരിതത്തിന് പരിഹാരം കാണുവാനോ അധികൃതര്‍ തയാറാവുന്നില്ല.
ദിനേന ഇതിലൂടെ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളും സ്ത്രീകളും വൃദ്ധരുമടക്കം ഏറെ ദുരിതത്തിലായിരിക്കുകയാണ്. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഗ്രാമസഭകളിലും പഞ്ചായത്ത് ഓഫിസിലും നിവേദനങ്ങള്‍ നല്‍കിയെങ്കിലും അധികൃതര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. റോഡ് നന്നാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. മുഖ്യമന്ത്രി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. പ്രശ്നം പരിഹരിച്ചില്ലങ്കില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."