HOME
DETAILS
MAL
പ്രവൃത്തി പുരോഗമിക്കുന്ന നടപ്പാതയില്‍ പേരെഴുതി; പ്രതിഷേധം
backup
January 04 2018 | 08:01 AM
പനമരം: നടപ്പാതയില്‍ പെയിന്റുകൊണ്ട് സംഘപരിവാര്‍ സംഘടനകളുടെ പേരെഴുതിയത് പ്രതിഷേധത്തിനിടയാക്കി.
പൊതുമരാമത്ത് ഇത് സംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്്. ബി.ജെ.പി, ആര്.എസ്.എ.സ്, വി.എച്ച്.പി എന്നിവയുടെ പേരുകളാണ് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന നടപ്പാതയി ല്‍ പെയിന്റ് കൊണ്ട് എഴുതിയത്. ഇന്നലെ പനമരത്ത് നടന്ന ഹിന്ദു ഐക്യവേദിയുടെ ക്ഷേത്രരക്ഷാ സംഗമ പരിപാടിയുടെ പ്രചാരണത്തിനിടെയാണ് ഇതെഴുതിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാ പൊലിസ് മേധാവി പനമരം പൊലിസിനോട് വിവരം ആരാഞ്ഞിട്ടുണ്ട്.
ഫുട്പാത്ത് ടൈല്‍ വൃത്തികേടാക്കിയതിനെതിരേ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പൊതുമരാമത്ത് വകുപ്പ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."